ബിഗ് ബാസ്‌കറ്റിലെ രണ്ടുകോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനയക്ക്


1 min read
Read later
Print
Share

40,000 ഡോളറിലേറെ വിലയ്ക്കാണ് ഡാര്‍ക്ക് വെബില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്നത്. 15 ജി.ബിയിലേറെ വലിപ്പമുള്ള ഡാറ്റയാണ് ഡാര്‍ക്ക് വെബിലുള്ളത്.

Bigbasket(Sreengrab)

ണ്‍ലൈന്‍ പലചരക്ക് വില്പന പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌കറ്റിലെ രണ്ടുകോടിയിലേറെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ രഹസ്യാന്വേഷണ ഏജന്‍സിയായ സൈബിള്‍ ഇങ്കാണ് വിവരംപുറത്തുവിട്ടത്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ 40,000 ഡോളറിലേറെ വിലയ്ക്കാണ് ഡാര്‍ക്ക് വെബില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്നത്. 15 ജി.ബിയിലേറെ വലിപ്പമുള്ള ഡാറ്റയാണ് ഡാര്‍ക്ക് വെബിലുള്ളത്.

ഉപഭോക്താക്കളുടെ പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, വിലാസം, ജനനതിയതി, പ്രദേശം, ഐപി വിലാസം തുടങ്ങിയവയെല്ലാം ലഭ്യമാണ്. ഡാറ്റ ചോര്‍ച്ചയുണ്ടായവരുടെ പേരുവിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇവരുടെ സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പടെയുള്ളവ സുരക്ഷിതമാണെന്നും പറയുന്നു.

ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്‌കറ്റ് സിറ്റി പോലീസിന്റെ സൈബര്‍ സെല്ലില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ക്രഡിറ്റ് കാര്‍ഡ് പോലുള്ളവയുടെ വിശദാംശങ്ങള്‍ സുരക്ഷിതമാണെന്ന് കമ്പനി അറിയിച്ചു.

Data breach at BigBasket; personal info of over 2 crore users up on dark web for sale

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Evergrande

1 min

എവർഗ്രാൻഡെയുടെ കടക്കെണിഭീതി: ശതകോടീശ്വരന്മാർക്ക് നഷ്ടമായത് 10 ലക്ഷംകോടി രൂപ

Sep 21, 2021


mathrubhumi

1 min

സാമ്പത്തിക ഇടപാടുകള്‍ പൂര്‍വസ്ഥിതിയിലേയ്ക്ക്: ഡിജിറ്റല്‍ പെയ്‌മെന്റുകളുടെ മൂല്യമുയര്‍ന്നു

Jun 2, 2020


mathrubhumi

1 min

സ്‌മോള്‍ സേവിങ്‌സ് സ്‌കീമുകളുടെ പലിശ ഉടനെ കുറയും; നിക്ഷേപകര്‍ ചെയ്യേണ്ടത്

Mar 30, 2020

Most Commented