Photo: Gettyimages
ക്രിപ്‌റ്റോകറൻസി, എൻഎഫ്ടി എന്നിവ വ്യാപകമായതോടെ ബ്ലോക്ക്‌ചെയിൻ സംവിധാനമൊട്ടാകെ നികുതി വലയിൽ കൊണ്ടുവരാൻ സർക്കാർ വീണ്ടും ശ്രമംതുടങ്ങി.
വാണിജ്യാവശ്യത്തിനുള്ള ബ്ലോക്ക്‌ചെയിൻ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്തുന്നകാര്യമാണ് ഇപ്പോൾ പരിഗണിക്കുന്നത്. ക്രിപ്‌റ്റോകറൻസികൾ ഉൾപ്പടെയുള്ളവയിലെ ഇടപാടുകൾ നിയന്ത്രിക്കുന്നതിനും രാജ്യത്ത് ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നതിനുമുള്ള നിർദിഷ്ട് ബില്ല് സർക്കാരിന്റെ പരിഗണനയിലാണ്.
പുതിയ ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിപ്‌റ്റോ കറൻസികൾക്ക് ജിഎസ്ടി ചുമത്തുന്നതോടൊപ്പം എൻഎഫ്ടികളിന്മേൽ വരുമാനനഷ്ടമുണ്ടാകാതരിക്കാനായി ഇതേക്കുറിച്ച് പഠിക്കാൻ ടാക്‌സ് റിസർച്ച് യൂണിറ്റിനെ ചുമതലപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്.
കൈമാറ്റം, സൂക്ഷിപ്പ്, വിതരണം, ഇടപാട് എന്നിവയെയെല്ലാം സേവനമായി കണക്കാക്കിയാകും ജിഎസ്ടിക്കുകീഴിൽ കൊണ്ടുവരിക. ക്രിപ്‌റ്റോകറൻസി ഇടപാട് വ്യാപകമായപ്പോൾ 2018ൽ സമാനമായ നികുതി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു.
രാജ്യത്ത് യുവാക്കൾ ഉൾപ്പടെയുള്ള വലിയൊരു വിഭാഗം ഇതിനകംതന്നെ ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപം നടത്തുന്നുണ്ട്. ആറ് ലക്ഷം കോടി രൂപയുടെ ഇടപാട് ഈ മേഖലയിൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റൽ ലെഡ്ജറിൽ സൂക്ഷിക്കുന്ന ഡാറ്റയാണ് എൻഎഫ്ടി. കലാമൂല്യമുള്ള (സർട്ടിഫിക്കറ്റ് ഉള്ള) എൻഎഫ്ടികൾ ഉടമസ്ഥനുമാത്രം അവകാശപ്പെട്ടതുമായിരിക്കും. അതുകൊണ്ടുതന്നെ കൈമാറ്റം ചെയ്യാൻ കഴിയില്ല. ഫോട്ടോ, വീഡിയോ, ഓഡിയോ തുടങ്ങിയ വിവിധതരം ഡിജിറ്റൽ ഫലയലുകളെ എൻഎഫ്ടി ടോക്കണുകളാക്കിമാറ്റാം.
ബ്ലോക്ക് ചെയിനിൽ സൂക്ഷിക്കുന്ന ഇത്തരം കലാസൃഷ്ടി എൻഎഫ്ടി ടോക്കണുകളാക്കി ഉടമസ്ഥാവകാശം സുരക്ഷിതമാക്കാമെന്നതാണ് പ്രത്യേകത. ആന്തരിക മൂല്യമുണ്ടാകുമെങ്കിലും ക്രിപ്‌റ്റോകറൻസികൾപോലെ എൻഎഫ്ടികൾ ട്രേഡ് ചെയ്യാൻ കഴയില്ല.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..