കോവിഡ് രണ്ടാം തരംഗം:ഉപഭോഗത്തെയും തൊഴിലിനെയും ബാധിച്ചതായി ആർ.ബി.ഐ.


കോവിഡിന്റെ രണ്ടാംവ്യാപനത്തിൽ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഉപഭോഗമേഖലയിലാണ്. ഗതാഗത സംവിധാനങ്ങൾ പരിമിതമായി. ആളുകൾ പണം ചെലവഴിക്കുന്നത് കരുതലോടെയാക്കി. ഇതാണ് ഉപഭോഗത്തെ ബാധിച്ചത്. അതേസമയം, അവശ്യവസ്തുക്കളുടെ വിതരണത്തെ നിയന്ത്രണങ്ങൾ കാര്യമായി ബാധിച്ചിട്ടില്ല.

Photo: Reuters

മുംബൈ: കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ച പ്രതിസന്ധിയും വിവിധ സംസ്ഥാനങ്ങളിലെ ലോക്‌ഡൗണുകളും രാജ്യത്തെ ഉപഭോഗത്തെയും തൊഴിൽ ലഭ്യതയെയും ബാധിച്ചതായി റിസർവ് ബാങ്ക്. മേയിൽ പുറത്തിറക്കിയ ആർ.ബി.ഐ. ബുള്ളറ്റിനിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ വലിയ അളവിൽ തടസ്സപ്പെട്ടിട്ടുണ്ട്. 2021 ഏപ്രിൽ-മേയ് മാസങ്ങളിൽ രാജ്യത്തെ പ്രധാന സാമ്പത്തിക സൂചകങ്ങൾ താഴ്ന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കോവിഡിന്റെ രണ്ടാംവ്യാപനത്തിൽ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഉപഭോഗമേഖലയിലാണ്. ഗതാഗത സംവിധാനങ്ങൾ പരിമിതമായി. ആളുകൾ പണം ചെലവഴിക്കുന്നത് കരുതലോടെയാക്കി. ഇതാണ് ഉപഭോഗത്തെ ബാധിച്ചത്. അതേസമയം, അവശ്യവസ്തുക്കളുടെ വിതരണത്തെ നിയന്ത്രണങ്ങൾ കാര്യമായി ബാധിച്ചിട്ടില്ല.

കോവിഡ് രണ്ടാമതും പടർന്നത് 2021-’22 സാമ്പത്തികവർഷത്തെ ആദ്യ പാദത്തിന്റെ പകുതിയിൽ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ വേഗം കുറച്ചതായും ആർ.ബി.ഐ. പറയുന്നു. എന്നാൽ, നിലവിൽ ലഭ്യമായ സൂചനകൾ പ്രകാരം മുൻവർഷത്തെ അത്ര നഷ്ടം ഇത്തവണ ഉണ്ടായിട്ടില്ലെന്നത് ആശ്വാസമാണ്. കോവിഡ്‌വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ പുതിയ തൊഴിലവസരങ്ങളും കുറച്ചു.

ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ ബാലൻസ് ഷീറ്റ് 2020-’21 സാമ്പത്തികവർഷത്തിന്റെ രണ്ടും മൂന്നും പാദങ്ങളിൽ കുറഞ്ഞ തോതിലെങ്കിലും വളർച്ച രേഖപ്പെടുത്തിയിരുന്നു. വിപണിയിലെ പണലഭ്യതയിൽ ഇത്തരം സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. അതുകൊണ്ടുതന്നെ ഈ മേഖലയുടെ വളർച്ച സമ്പദ് വ്യവസ്ഥയിൽ നിർണായകമാണെന്നും ആർ.ബി.ഐ. സൂചിപ്പിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented