കോവിഡ് ചികിത്സ: ഇൻഷുറൻസിന് മലയാളികൾ ചെലവഴിച്ചത് 3.38 കോടി


എബി പി. ജോയി

ന്യൂ ഇന്ത്യ, യുണൈറ്റഡ്, നാഷണൽ, ഓറിയന്റൽ ഇൻഷുറൻസ് കമ്പനികളിലായി 10,446 പോളിസികളാണു വിറ്റത്. സ്വകാര്യമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് ഓൺലൈനിൽ ലഭിച്ചവ ഉൾപ്പെടെ 6,938 പോളിസികളും കേരളത്തിൽനിന്നു ലഭിച്ചു.

-

കോഴിക്കോട്: കോവിഡ് ചികിത്സാ ഇൻഷുറൻസ് പ്രീമിയത്തിനായി കേരളീയർ 20 ദിവസത്തിനുള്ളിൽ ചെലവഴിച്ചത് 3.38 കോടി. ‘കോവിഡ് കവച്’, ‘കോവിഡ് രക്ഷാ’ പോളിസികൾക്കായി നാല് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്കുമാത്രം ലഭിച്ചത് 2.18 കോടിയാണ്.

ന്യൂ ഇന്ത്യ, യുണൈറ്റഡ്, നാഷണൽ, ഓറിയന്റൽ ഇൻഷുറൻസ് കമ്പനികളിലായി 10,446 പോളിസികളാണു വിറ്റത്. സ്വകാര്യമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് ഓൺലൈനിൽ ലഭിച്ചവ ഉൾപ്പെടെ 6,938 പോളിസികളും കേരളത്തിൽനിന്നു ലഭിച്ചു.

ജൂലായ് 10-നാണ് കോവിഡ് ചികിത്സയ്ക്കുമാത്രമുള്ള രണ്ട് പോളിസികൾക്ക് കേന്ദ്ര നിർദേശപ്രകാരം ഐ.ആർ.ഡി.എ. അനുമതി നൽകിയത്. പോളിസിയെടുത്ത് 14 ദിവസത്തിനുശേഷം കോവിഡ് ചികിത്സയ്ക്ക് പണം ലഭിക്കുന്നതാണ് ഈ പോളിസികൾ. വ്യക്തിഗത പോളിസികളും സ്ഥാപനങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കുമുള്ള ഗ്രൂപ്പ് പോളിസികളുമുണ്ട്.

18-65 പ്രായപരിധിയിലുള്ളവർക്ക് കോവിഡ് പോളിസികളിൽ ചേരാം. കോവിഡ് രക്ഷക് മൂന്നര, ആറര, ഒൻപതര മാസ കാലയളവിലുള്ള പോളിസികളാണ്. അമ്പതിനായിരം മുതൽ രണ്ടരലക്ഷം വരെ രൂപ കവറേജുള്ള പോളിസികളുണ്ട്. അമ്പതിനായിരത്തിന്റെ പോളിസിക്ക് യഥാക്രമം 915, 1098, 1235 രൂപ വീതമാണ് കാലയളവനുസരിച്ച് പ്രീമിയം. കവച് പോളിസിക്ക് റീ ഇംപേഴ്‌സ്‌മെന്റ് രീതിയാണ്. ആശുപത്രിബില്ലിലെ നിരക്ക് തിരികെ കിട്ടും. അഖിലേന്ത്യാതലത്തിൽ 30 കമ്പനികളാണ് കോവിഡ് ഇൻഷുറൻസ് പോളിസി ഇടപാട് നടത്തുന്നത്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented