വിപണി പിടിക്കാൻ കമ്പനികൾ: പരസ്യത്തിനായി നീക്കിവെയ്ക്കുന്നത് 20ശതമാനം അധികതുക


കേരളത്തിൽ ഓണത്തിനുമുന്നോടിയായാണ് ഉത്സവ സീസൺ തുടങ്ങുക. അതുകൊണ്ടുതന്നെ ജൂലായ് മുതൽ പരസ്യ കാമ്പയിൻ തുടങ്ങുകയാണ് ലക്ഷ്യം. ഫാഷൻ, ജുവല്ലറി, കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ടെലികോം, എഫ്എംസിജി, വാഹനം ഉൾപ്പടെയുള്ള മേഖലകളിൽ കടുത്ത മത്സരം നിലനിൽക്കുന്നതിനാൽ വൻഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാനാണ് കമ്പനികൾ തയ്യാറെടുക്കുന്നത്.

ഫോട്ടോ: കെ.കെ സന്തോഷ്| മാതൃഭൂമി

രാജ്യത്തെ വൻകിട കമ്പനികളും പ്രാദേശിക സാന്നിധ്യമുള്ള ചെറുകിട കമ്പനികളും ഉത്സവ സീസൺ മുൻകൂട്ടി കണ്ട് കോടികളുടെ പരസ്യ കാമ്പയിന് തുടക്കമിടുന്നു.

വരാനിരിക്കുന്ന ഉത്സവ സീസൺ മുന്നിൽകണ്ടാണ് കമ്പനികൾ പദ്ധതി തയ്യാറാക്കുന്നത്. ഒരുമാസത്തിലേറെക്കാലം അടച്ചിട്ടതിനാൽ ഉത്സവ സീസണിൽ വൻവില്പനയാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.

കേരളത്തിൽ ഓണത്തിനുമുന്നോടിയായാണ് ഉത്സവ സീസൺ തുടങ്ങുക. അതുകൊണ്ടുതന്നെ ജൂലായ് മുതൽ പരസ്യ കാമ്പയിൻ തുടങ്ങുകയാണ് ലക്ഷ്യം. ഫാഷൻ, ജുവല്ലറി, കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ടെലികോം, എഫ്എംസിജി, വാഹനം ഉൾപ്പടെയുള്ള മേഖലകളിൽ കടുത്ത മത്സരം നിലനിൽക്കുന്നതിനാൽ വൻഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാനാണ് കമ്പനികൾ തയ്യാറെടുക്കുന്നത്.

ജൂലായിൽ തുടങ്ങുന്ന സീസൺ ദീപാലവലി, ക്രിസ്മസ്, ന്യൂഇയർ എന്നിവകഴിഞ്ഞാണ് അവസാനിക്കുന്നത്. ഒരുവർഷത്തെ മൊത്തംവിൽപനയുടെ 80ശതമാനവും ഈ ഉത്സവസീസണിലാണ് വിറ്റഴിക്കുന്നത്.

കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് അടച്ചിട്ടതിനാൽ ഉപഭോഗമേഖലയിൽ വൻഇടിവാണുണ്ടായത്. ലോക്ഡൗൺ പിൻവലിക്കുന്നതും ഉത്സവസീസണും വൻ സാധ്യതകളാണ് വ്യാപാരികൾക്ക് തുറന്നുനൽകുന്നത്.

ഫാഷൻ, ജുവല്ലറി, കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ടെലികോം, എഫ്എംസിജി, വാഹനം, ഇ കൊമേഴ്‌സ് എന്നുവേണ്ട എല്ലാമേഖലിയലും വില്പനയിൽ കുതിപ്പുണ്ടാകുമെന്നാണ് വിപണിയിൽനിന്നുളള വിലയിരുത്തൽ. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷത്തേക്കാൾ 20ശതമാനമെങ്കിലും അധികവിഹിതം പരസ്യത്തിനായി ചെലവഴിക്കൊനൊരുങ്ങുകയാണ് കമ്പനികൾ.

കഴിഞ്ഞവർഷം ഉത്സവ സീസണിൽ വിവിധ ബ്രാൻഡുകൾ പരസ്യത്തിനായി ചെലവഴിച്ചത് 25,000 കോടിയിലേറെ രൂപയാണ്. അതിലൂടെ മികച്ച വില്പനനേടാനും കമ്പനികൾക്കായി. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് 20ശതമാനമെങ്കിലും അധികംതുക പരസ്യത്തിനായി മാറ്റിവെയ്ക്കാൻ കമ്പനികൾ തയ്യറാടെക്കുന്നത്. ഉത്സവ സീസണിൽ വൻതോതിലുള്ള പരസ്യ പ്രചാരണത്തിലൂടെ പരവാവധി വിറ്റുവരവ് നേടിയെടുക്കുകയാണ് ലക്ഷ്യം.

ഓണത്തിന് മുമ്പായി കേരളത്തിൽ അൺലോക്കിങ് പ്രകൃയ പൂർത്തിയാകും. അതിനുമുമ്പെ വിപണിപിടിക്കുകയെന്നതാണ് പ്രമുഖ ബ്രാൻഡുകളുടെ ലക്ഷ്യം. ലോക്ഡൗൺകാലത്ത് ചെലവുചെയ്യൽ പരിമിതമായിരുന്നതിനാൽ ഉപഭോക്താക്കളിൽ ചെലവഴിക്കൽശേഷിയിൽ വൻവർധനവുണ്ടായതായാണ് വിലിയിരുത്തൽ.

ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയാണ് ഓണം. ഇതിനായി പത്രം, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ പരസ്യങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented