രാജ്യത്തൊട്ടാകെയുള്ള ടോള്‍ പ്ലാസകളില്‍ താല്‍ക്കാലികമായി ടോള്‍ പരിവ് നിര്‍ത്തിവെച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
അടിയന്തര സര്‍വീസുകള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഗതാഗത തിരക്ക് കുറഞ്ഞാല്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കണമെന്നും ഹൈവേ അതോറിറ്റി ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ 70 ശതമാനം ടോള്‍ പിരിവും നടത്തിയിരുന്നത് ഫാസ്റ്റ് ടാഗ് വഴിയായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയിലെ കണക്കുപ്രകാരം ഇത് 50 ശതമാനമായി കുറഞ്ഞിരുന്നു. മൊത്തം ടോള്‍ പിരിവിലും 50 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
സംസ്ഥാനം അടിച്ചിട്ടിട്ടും തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലായില്‍ ടോള്‍ പിരിവ് തുടര്‍ന്നതിനെതുടര്‍ന്ന് വന്‍ഗതാഗതക്കുരുക്കുണ്ടായിരുന്നു. അന്ന് കളക്ടര്‍ ഇടപെട്ടാണ് താല്‍ക്കാലികമായി പരിവ് നിര്‍ത്തിവെച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..