കൊച്ചി: ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്ക് ഇന്ത്യൻ വിപണിയിൽ വിപണി വിഹിതം കുറയുന്നു. മാർച്ച് പാദത്തിൽ 82 ശതമാനമായിരുന്ന ചൈനീസ് ബ്രാൻഡുകളുടെ വിപണി വിഹിതം ജൂൺ പാദത്തിൽ 72 ശതമാനമായി കുറഞ്ഞു. കൗണ്ടർപോയിന്റ് റിസർച്ചിന്റേതാണ് ഇതു സംബന്ധിച്ച റിപ്പോർട്ട്.
കോവിഡ്-19, വിതരണ ശൃംഖലയിലുണ്ടാക്കിയ തടസ്സങ്ങളും ചൈനീസ് വിരുദ്ധ വികാരം ശക്തിപ്പെടുന്നതുമാണ് ഇന്ത്യയിൽ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്ക് തിരിച്ചടിയാകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. ഒപ്പോ, വിവോ, റിയൽമി പോലുള്ള ബ്രാൻഡുകൾക്ക് ശക്തമായ സാന്നിധ്യമാണ് ഇന്ത്യൻ വിപണിയിലുണ്ടായിരുന്നത്.
ഏപ്രിൽ-ജൂൺ പാദത്തിൽ ഈ കമ്പനികളുടെ വിപണി വിഹിതം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കൗണ്ടർപോയിന്റ് റിസർച്ച് വ്യക്തമാക്കുന്നു.
ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോണുകളുടെ വില്പനയും ജൂൺ പാദത്തിൽ ഇടിഞ്ഞിട്ടുണ്ട്. 51 ശതമാനത്തിന്റെ വാർഷിക ഇടിവാണ് വില്പനയിൽ രേഖപ്പെടുത്തിയത്. 1.8 കോടി യൂണിറ്റ് സ്മാർട്ട്ഫോണുകളുടെ വില്പനയാണ് ഇക്കാലയളവിൽ ഇന്ത്യയിൽ നടന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..