നേരിട്ട് വിദേശത്ത് നിക്ഷേപിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി


Money Desk

ഇന്ത്യക്ക് പുറത്തുള്ള സ്ഥാവര സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും വിദേശ വിനിയ നിയമ(ഫെമ)പ്രകാരമുള്ള വ്യവസ്ഥകള്‍ തുടര്‍ന്നും ബാധകമാണ്.

Photo:Gettyimages

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കമ്പനികള്‍, വന്‍കിട കുടുംബ ഓഫീസുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്കായിരിക്കും നിയന്ത്രണം ബാധകമാകുക.

ഇതോടെ ലിസ്റ്റ് ചെയ്യാത്ത വിദേശ സ്ഥാപനങ്ങളിലെ നിക്ഷേപത്തിനും ലിസ്റ്റ് ചെയ്ത വിദേശ സ്ഥാപനങ്ങളില്‍ 10ശതമാനത്തിലധികം നിക്ഷേപം നടത്തുന്നതിനുമുള്ള വ്യവസ്ഥകള്‍ വ്യത്യസ്തമാക്കി. നിയന്ത്രണം കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തിലായി.അതേസമയം, രാജ്യത്തെ ഏതെങ്കിലും സ്ഥാപനമോ മറ്റോ സ്വീകരിച്ച വിദേശ നിക്ഷേപം തിരികെ വാങ്ങുന്നതിന് വിലക്കില്ല. ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതിയും ആവശ്യമില്ല. വിദേശ ഓഹരികള്‍ ഇനി ബന്ധുക്കള്‍ക്കുമാത്രമെ സമ്മാനമായി നല്‍കാന്‍ കഴിയൂ. നേരത്തെ, ഇന്ത്യക്കാരായ ആര്‍ക്കും വിദേശ ഓഹരികള്‍ സമ്മാനമായി നല്‍കാമായിരുന്നു.

ബാങ്ക്, ഇന്‍ഷുറന്‍സ്, ബാങ്കിതര ധനകാര്യ കമ്പനി, സര്‍ക്കാര്‍ സ്ഥാപനം എന്നിവയൊഴികെ രാജ്യത്തെ മറ്റൊരു സ്ഥാപനത്തിനും വിദേശ കമ്പനികളുമായി സാമ്പത്തിക പ്രതിബദ്ധത പാടില്ലെന്നും വ്യവസ്ഥയുണ്ട്. രാജ്യത്ത് നിക്ഷേപം നടത്തിയിട്ടുള്ളതോ നടത്താത്തതോ ആയ സ്ഥാപനങ്ങളുമായി ഇത്തരം ബാധ്യത ഉണ്ടാകരുതെന്നും വ്യവസ്ഥയില്‍ പറയുന്നു.

Also Read

കുറഞ്ഞ കാലയളവിൽ കൂടുതൽ നേട്ടം: പണം എവിടെ ...

ഇന്ത്യക്ക് പുറത്തുള്ള സ്ഥാവര സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും വിദേശ വിനിയ നിയമ(ഫെമ)പ്രകാരമുള്ള വ്യവസ്ഥകള്‍ തുടര്‍ന്നും ബാധകമാണ്. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് ആര്‍ബിഐക്കാണ് ചുമതല.

Content Highlights: Centre proposes stricter valuation rules for overseas direct investments


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented