മൂലധന നേട്ട നികുതി: കാലയളവും നികുതി നിരക്കും പരിഷ്‌കരിക്കുന്നു


വിവിധ ആസ്തികള്‍ക്കുള്ള വ്യത്യസ്ത കാലയളവും നിരക്കുകകളും ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നികുതി വ്യവസ്ഥ പരിഷ്‌കരിക്കുന്നത്. 

-

ങ്കീര്‍ണമായ മൂലധന നേട്ട നികുതി വ്യവസ്ഥ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍. നിക്ഷേപ കാലയളവ്, നികുതി നിരക്ക് എന്നിവയില്‍ ഏകീകരണം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. കടപ്പത്രം, ഡെറ്റ് മ്യൂച്വല്‍ ഫണ്ട്, ഗോള്‍ഡ് ഇടിഎഫ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ നിക്ഷേപ ആസ്തികള്‍ക്ക് ബാധകമായ വ്യത്യസ്ത നികുതി വ്യവസ്ഥയിലാണ് ഇതോടെ മാറ്റംവരിക.

നിലവിലെ നികുതി
ഓഹരി, ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയില്‍ 12 മാസത്തിലേറെക്കാലം നിക്ഷേപം നടത്തിയാല്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയാണ് ബാധകം. റിയല്‍ എസ്റ്റേറ്റിനാകട്ടെ 24 മാസമാണ് കാലാവധി. ഡെറ്റ് മ്യൂച്വല്‍ ഫണ്ട്, സ്വര്‍ണാഭരണം എന്നിവയാണെങ്കില്‍ 36 മാസമെങ്കിലും കൈവശവെച്ചാല്‍ ദീര്‍ഘകാല ആസ്തികളായി കണക്കാക്കും.

റിയല്‍ എസ്‌റ്റേറ്റ്, ഡെറ്റ് മ്യൂച്വല്‍ ഫണ്ട് എന്നിവയിലെ നിക്ഷേപത്തിന് ദീര്‍ഘകാല മൂലധനനേട്ടത്തിന് നികുതിയിളവുണ്ട്. പണപ്പെരുപ്പം കഴിച്ചുള്ള നേട്ടത്തിന്(ഇന്‍ഡക്‌സേഷന്‍)20ശതമാനം നികുതി നല്‍കിയാല്‍ മതിയാകും.

12 മാസത്തിലേറെക്കാലം കൈവശംവെച്ചശേഷമാണ് വില്‍ക്കുന്നതെങ്കില്‍ ഓഹരികള്‍ക്കും ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ക്കും 10ശതമാനമാണ് ദീര്‍ഘകാല മൂലധനനേട്ട നികുതി ബാധകം. ഒരു സാമ്പത്തികവര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ തുക നേട്ടമായി ലഭിച്ചെങ്കില്‍മാത്രമെ നികുതി ബാധ്യതയുള്ളൂ. അതില്‍താഴെക്കാലം കൈവശം വെച്ചശേഷമാണ് വില്‍ക്കുന്നതെങ്കില്‍ 15ശതമാനവും നികുതി നല്‍കണം.

Also Read
പാഠം 187

രണ്ടു ദിവസംകൊണ്ട് 50 ലക്ഷം ലാഭം!  സെബിയെ ...

വിവിധ ആസ്തികള്‍ക്കുള്ള വ്യത്യസ്ത കാലയളവും നിരക്കുകകളും ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നികുതി വ്യവസ്ഥ പരിഷ്‌കരിക്കുന്നത്.

Content Highlights: Capital Gains Tax: Revises Period and Rate of Tax


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented