പ്രതീകാത്മകചിത്രം| Photo: Mathrubhumi
ന്യൂഡല്‍ഹി: നെല്ല് അടക്കമുള്ള വിളകളുടെ താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാധാരണ നെല്ലിന്റെ താങ്ങുവില 143 രൂപയാണ് കൂട്ടിയത്. ഇതോടെ ക്വിന്റലിന് വില 2,183 രൂപയാകും. ഗ്രേഡ് എ-യ്ക്ക് 2,203 രൂപയും ലഭിക്കും.
ചെറുപയറിന്റെ താങ്ങുവിലയിലാണ് കൂടുതല്‍ വര്‍ധനവുള്ളത്. പയറിന്റെ വില ക്വിന്റലിന് 8,558 രൂപയാകും. സോയാബീനിന്റെ താങ്ങുവില 4,600 രൂപയും ഉയര്‍ത്തിയിട്ടുണ്ട്.
രാജ്യത്തെ ഭക്ഷ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വിളനാശം കുറയ്ക്കുന്നതിനും കുറഞ്ഞ വിലയില്‍ വില്‍ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനുമായി സഹകരണ മേഖലയില്‍ ലോകത്തിലെതന്നെ ഏറ്റവും വലിയ ധാന്യ സംഭരണ സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിനായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.
Content Highlights: Cabinet raises MSP for summer-sown crops including paddy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..