റോസ്ഗാര്‍ യോജന: ജീവനക്കാരുടെ ഇപിഎഫ് വിഹിതം അടയ്ക്കാന്‍ 22,810 കോടി അനുവദിച്ചു


ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പുതിയതായി ജോലി നല്‍കുന്നവരുടെ ഇപിഎഫ് വിഹിതം രണ്ടുവര്‍ഷം സര്‍ക്കാര്‍ വഹിക്കുന്നതാണ് പദ്ധതി. 2020 ഒക്ടോബര്‍ ഒന്നുമുതല്‍ 2021 ജൂണ്‍ 30വരെയുള്ള നിയമനങ്ങളാണ് ഇതിനായി പരിഗണിക്കുക.

ധനമന്ത്രി നിർമല സീതാരാമൻ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുതിയതായ അവതരിപ്പിച്ച തൊഴില്‍ പദ്ധതിയില്‍ സബ്‌സിഡി നല്‍കാന്‍ 22,810 കോടി രൂപ അനുവദിച്ചു.

ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന പദ്ധതിയിലാണ് തുകനല്‍കുക. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം പദ്ധതിവിഹിതത്തിന് അംഗീകാരം നല്‍കി.

ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പുതിയതായി ജോലി നല്‍കുന്നവരുടെ ഇപിഎഫ് വിഹിതം രണ്ടുവര്‍ഷം സര്‍ക്കാര്‍ വഹിക്കുന്നതാണ് പദ്ധതി. 2020 ഒക്ടോബര്‍ ഒന്നുമുതല്‍ 2021 ജൂണ്‍ 30വരെയുള്ള നിയമനങ്ങളാണ് ഇതിനായി പരിഗണിക്കുക.

കോവിഡ് വ്യാപനസമയത്ത് 2020 മാര്‍ച്ച് ഒന്നിനുശേഷം ജോലി നഷ്ടപ്പെട്ടവരെ തിരികെയെടുത്താലും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റോസ്ഗാര്‍ യോജന സര്‍ക്കാര്‍ അവതരിപ്പിച്ചത്.

Cabinet approves Rs 22,810 crore outlay for Atmanirbhar Bharat Rozgar Yojana

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented