ശമ്പളത്തിൽ വൻവർധനവുണ്ടാകും: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 11% കൂട്ടി


17ശതമാനത്തിൽനിന്ന് 28ശതമാനമായാണ് ഡിഎ വർധിപ്പിച്ചത്.

Photo:Francis Mascarenhas|REUTERS

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷമബത്ത വർധിപ്പിച്ചു. 17ശതമാനത്തിൽനിന്ന് 28ശതമാനമായാണ് വർധന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രസഭായോഗത്തിലാണ് തീരുമാനം.

2021 ജൂലായ് ഒന്നുമുതലാണ് പുതുക്കിയ ഡിഎ ബാധകമാകുകയെന്ന് കേന്ദ്രധനമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. ഡിഎ പുനഃസ്ഥാപിച്ചതോടെ ജീവനക്കാരുടെ ശമ്പളത്തിൽകാര്യമായ വർധനവുണ്ടാകും. 50 ലക്ഷം ജീവനക്കാർക്കും 65 ലക്ഷത്തിലധികം പെൻഷൻകാർക്കും വർധനവിന്റെ ഗുണം ലഭിക്കും.

കോവിഡ് വ്യാപനത്തെതുടർന്ന് സർക്കാരിനുണ്ടാകുന്ന അധികബാധ്യത കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ വർധന കഴിഞ്ഞവർഷമാണ് സർക്കാർ മരവിപ്പിച്ചത്.

മൂന്നുഗഡു ഡിഎ ആണ് ബാക്കിയുണ്ടായിരുന്നത്. 2020 ജനുവരി ഒന്നുമുതൽ 2020 ജൂൺ 30വരെയുള്ള നാല് ശതമാനവും 2020 ജൂലായ് ഒന്നുമുതൽ 2020 ഡിസംബർ ഒന്നുവരെയുള്ള മൂന്നു ശതമാനവും 2021 ജനുവരി ഒന്നുമുതൽ 2021 ജൂൺ 30വരെയുള്ള നാലുശതമാനവുമാണ് നൽകാനുണ്ടായിരുന്നത്.

മരവിപ്പിച്ച കാലത്തെ ഡിഎ കുടിശ്ശിക ലഭിക്കില്ല. 2021 ജൂൺ 30വെയുള്ള ഡിഎ 17ശതമാനമായിതന്നെ തുടരുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022

Most Commented