-
കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ‘ബൈജൂസ്’, സ്കൂൾ കുട്ടികൾക്ക് കോഡിങ് പരിശീലനം നൽകുന്ന വിദ്യാഭ്യാസ ടെക്‌നോളജി സ്റ്റാർട്ടപ്പായ ‘വൈറ്റ്ഹാറ്റ് ജൂനിയറി’നെ സ്വന്തമാക്കി.
30 കോടി ഡോളറിനാണ് (ഏതാണ്ട് 2,250 കോടി രൂപ) കമ്പനിയുടെ മുഴുവൻ ഓഹരികളും ബൈജൂസ് ഏറ്റെടുക്കുന്നത്.
നോവലിസ്റ്റും ഡിസ്കവറി നെറ്റ്‌വർക്സിന്റെ മുൻ സി.ഇ.ഒ.യുമായ കരൺ ബജാജ്, മുംബൈ ആസ്ഥാനമായി 2018 ഒടുവിലാണ് വൈറ്റ്ഹാറ്റ് ജൂനിയറിന് തുടക്കമിട്ടത്. അദ്ദേഹവും കമ്പനിയിലെ മറ്റു നിക്ഷേപകരും ഒന്നര വർഷം കൊണ്ട് വൻ നേട്ടമാണ് ഈ ഇടപാടിലൂടെ നേടിയിരിക്കുന്നത്.
ബൈജൂസിന്റെ കീഴിൽ സ്വതന്ത്ര കമ്പനിയായി വൈറ്റ്ഹാറ്റ് തുടരും. കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് കരൺ തന്നെ തുടർന്നും നേതൃത്വം നൽകുകയും ചെയ്യും. വൈറ്റ്ഹാറ്റിന്റെ ടെക്‌നോളജി പ്ലാറ്റ്‌ഫോം വിപുലീകരിക്കാനും പ്രവർത്തനം വികസിപ്പിക്കാനും ബൈജൂസ് കൂടുതൽ മൂലധനം ഇറക്കും.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..