ഐ.പി.ടി.വി. സേവനവുമായിബി.എസ്.എൻ.എൽ


സംവിധാനം ആദ്യമായി നടപ്പാക്കുന്നത് തൃശ്ശൂരിൽ

പ്രതീകാത്മക ചിത്രം | Photo: Rupak De Chowdhuri| REUTERS

തൃശ്ശൂർ: ടെലിവിഷൻ ആസ്വാദനരംഗത്ത് വിപ്ലവാത്മക ചുവടുവെപ്പുമായി ബി.എസ്.എൻ.എല്ലിന്റെ ഡിജിറ്റൽ സംവിധാനമായ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (ഐ.പി.ടി.വി.). സേവനം ലഭിക്കാൻ സെറ്റ് ടോപ്പ് ബോക്‌സിന്റെ ആവശ്യമില്ല. ആൻഡ്രോയിഡ് ടി.വി. യിൽ നേരിട്ടും മറ്റ് ടെലിവിഷനുകളിൽ ആൻഡ്രോയിഡ് സ്റ്റിക്ക്, ആൻഡ്രോയിഡ് ബോക്‌സ്, ആമസോൺ ഫയർ സ്റ്റിക്ക് എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചും സംവിധാനം ലഭ്യമാക്കാം.

ബി.എസ്.എൻ.എല്ലിനൊപ്പം ഭൂമികയും സിനിസോഫ്റ്റും ചേർന്നാണ് സാങ്കേതികവിദ്യ ഒരുക്കിയത്. ജില്ലയിലെ 42 ടെലിഫോൺ എക്‌സ്‌ചേഞ്ച് പരിധിയിൽ ബി.എസ്.എൻ.എൽ. നേരിട്ട് കൊടുത്തതോ എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസികൾ മുഖാന്തരം കൊടുത്തതോ ആയ എല്ലാ ഭാരത് ഫൈബർ കണക്ഷൻ വഴിയാണ് സൗകര്യങ്ങൾ ലഭിക്കുക. സംവിധാനം ആദ്യമായി നടപ്പാക്കുന്നത് തൃശ്ശൂർ ജില്ലയിലാണ്.

ബി.എസ്.എൻ.എൽ. ഫൈബർ ഇന്റർനെറ്റ് കണക്ഷനൊപ്പം അധിക സേവനമായാണ് ഐ.പി.ടി.വി. ലഭ്യമാക്കുന്നത്. ഇന്റർനെറ്റ് ഉപയോഗിക്കാതെ ടെലിവിഷൻ കാണാൻ കഴിയുന്ന സാങ്കേതികവിദ്യ ആദ്യമായി നടപ്പാക്കുന്നത് ബി.എസ്.എൻ.എല്ലാണ്.

ട്രിപ്പിൾ പ്ലേ സർവീസിലൂടെ ഒരേ സമയം ടെലിവിഷനും ഇന്റർനെറ്റും ടെലിഫോണും തടസ്സമില്ലാതെ ഉപയോഗിക്കാനാവും. ഇന്റർനെറ്റ് ഡേറ്റ ഉപയോഗിക്കാതെയും വേഗത്തിൽ കുറവ് വരാതെയും ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾതന്നെ ഐ.പി.ടി.വി. യും സംസാരിക്കാനുള്ള സൗകര്യവും ഒരേസമയം ലഭിക്കുമെന്ന് പ്രിൻസിപ്പൽ ജനറൽ മാനേജർ വി. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. എച്ച്.ഡി. ചാനലുകളെന്നോ സാധാരണ ചാനലുകളെന്നോ വ്യത്യാസമില്ലാതെ ആസ്വദിക്കാനാവും. 153 രൂപ മുതൽ 400 രൂപ വരെയുള്ളതാണ് പാക്കേജ്. 153 രൂപയ്ക്ക് 161 ചാനലുകൾ, 270 രൂപയുടെ എച്ച്.ഡി. പാക്കേജിൽ 201 ചാനലുകൾ, 400 രൂപയുടെ എച്ച്.ഡി. പാക്കേജിൽ 223 ചാനലുകളും ലഭിക്കും.

ടെലിവിഷനുമായി കേബിൾ വഴി ബന്ധം വരുന്നില്ല. ഉപഭോക്താവിന്റെ വീട്ടിലെ ബി.എസ്.എൻ.എൽ. ഇന്റർനെറ്റ് മോഡത്തിൽനിന്നുള്ള വൈഫൈ സിഗ്നൽ ലഭിക്കുന്ന എവിടെയും ഐ.പി.ടി.വി. കാണാം. ഐ.പി.ടി.വി. കൂടാതെ യൂട്യൂബ്, ആമസോൺ പ്രൈം വീഡിയോ, ഹോട്ട് സ്റ്റാർ തുടങ്ങി ഇന്റർനെറ്റ് അധിഷ്ഠിതമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാനാവും.

കൂടുതൽ വിവരങ്ങൾക്ക് ‘IPTV’ എന്ന് 9400022440 എന്ന നമ്പറിലേക്ക്‌ വാട്‌സ്ആപ്പ് സന്ദേശം അയയ്ക്കാം.

Content Highlights: BSNL starts distributing live TV via IPTV in Kerala

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented