ഒരു മാസത്തിനകം 4ജി, അടുത്ത വര്‍ഷം 5ജി: ബി.എസ്.എന്‍.എലിന്റെ കരാറിന് സര്‍ക്കാര്‍ അംഗീകാരം


Money Desk

ടിസിഎസുമായുള്ള 26,821 കോടി രൂപയുടെ കരാറിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഒരു ലക്ഷം കേന്ദ്രങ്ങളില്‍ സേവനം നല്‍കാനുള്ള പര്‍ച്ചെയ്‌സ് ഓര്‍ഡര്‍ ഉടനെ ടിസിഎസിന് നല്‍കുമെന്ന് ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പ്രതീകാത്മക ചിത്രം | Photo: Reuters

ഒരു മാസത്തിനകം രാജ്യത്തൊട്ടാകെ 4ജി സേവനം നല്‍കാന്‍ ബിഎസ്എന്‍എല്‍. ഡിസംബറിലോ ജനുവരിയിലോ 4ജി സേവനം തുടങ്ങി ഘട്ടംഘട്ടമായി രാജ്യത്തൊട്ടാകെ നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ഇതിനായി ടിസിഎസുമായുള്ള 26,821 കോടി രൂപയുടെ കരാറിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഒരു ലക്ഷം കേന്ദ്രങ്ങളില്‍ സേവനം നല്‍കാനുള്ള പര്‍ച്ചെയ്‌സ് ഓര്‍ഡര്‍ ഉടനെ ടിസിഎസിന് നല്‍കുമെന്ന് ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 4ജി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനൊപ്പം ഒമ്പത് വര്‍ഷത്തെ പരിപാലനവും ടിസിഎസിനാണ്.

ഓര്‍ഡര്‍ ലഭിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രധാന ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അര്‍ധചാലകങ്ങളുടെ ലഭ്യതക്കുറവുമൂലമുള്ള പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഉപകരണങ്ങളുടെ നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് അറിയുന്നു.

4ജി സേവനം ആരംഭിച്ചതിനുശേഷം അടുത്തവര്‍ഷം ഓഗസ്റ്റോടെ 5ജി സേവനം തുടങ്ങാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ഇരു സേവനങ്ങള്‍ക്കുമള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരേ സമയംതന്നെ ഒരുക്കാനാണ് പദ്ധതി.

4ജി സേവനം നല്‍കാന്‍ കഴിയുന്നതോടെ വന്‍തോതിലുള്ള ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് സേവനദാതാക്കളില്‍നിന്ന് ബിഎസ്എന്‍എലിലേയേക്ക് കൂടുതല്‍ പേര്‍ തിരിച്ചെത്തുമെന്നും കരുതുന്നു.

Also Read
പാഠം 187

രണ്ടു ദിവസംകൊണ്ട് 50 ലക്ഷം ലാഭം!  സെബിയെ ...

4ജി സേവനം നല്‍കാന്‍ ആഭ്യന്തര സ്ഥാപനങ്ങള്‍ളില്‍നിന്നുള്ള സാങ്കേതിക സഹായം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥവന്നതോടെയാണ് പദ്ധതി നീണ്ടുപോയത്. ഇതോടെ സ്വന്തം രാജ്യത്ത് നിര്‍മിച്ച ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള സേവനം നല്‍കുന്ന കമ്പനിയാകും ബിഎസ്എന്‍എല്‍. യുഎസ്, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ സ്വന്തമായി വിസിപ്പിച്ചെടുത്ത സംവിധാനമാണ് ഉപയോഗിക്കുന്നത്. ബിഎസ്എന്‍എലിലൂടെ ഇന്ത്യയും ഈമേഖലയില്‍ ഇതോടെ സ്വയംപര്യാപ്തതനേടും.

Content Highlights: BSNL's Rs 26,821 crore deal with TCS to roll out 4G network gets govt nod


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented