
Twitter|@Yusaku Maezawa
ട്വിറ്റര്‍ ഫോളോവേഴ്സിനായി ജപ്പാനിലെ ഫാഷന്‍ ടൈക്കൂണ്‍ നല്‍കുന്നത് 9 മില്യണ്‍ ഡോളര്‍. രൂപയിലാണെങ്കില്‍ 63.85 കോടി രൂപ.
ഫാഷന്‍ ഡിസൈനറും കലാകാരനുമായ യാസുകു മീസാവുവാണ് തന്റെ ട്വിറ്റര്‍ ഫോളോവേഴ്സിനായി ഇത്രയും തുക സമ്മാനമായി നല്‍കുക. കൃത്യതയില്ലാതെ തിരഞ്ഞെടുക്കുന്ന ആയിരം പേര്‍ക്കാണ് ഇത്രയുംതുക നല്‍കുക. അദ്ദേഹത്തിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുന്നവരും സമ്മാനം ലഭിക്കാന്‍ അര്‍ഹരാണ്.
ഗൗരവമായ ഒരു സാമൂഹിക പരീക്ഷണമായാണ് അദ്ദേഹം തന്റെ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്. ഗവേഷണ-സാമ്പത്തിക വിദഗ്ധരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സംരംഭകരെ കയ്യയച്ച് സഹായിക്കുന്ന ഇദ്ദേഹം ഒരു കലാകാരന് കൂടിയാണ്. തന്റെ ഫാഷന്‍ ബിസിനസായ സോസോ സോഫ്റ്റ് ബാങ്കിന് വിറ്റതിലൂടെ മീസാവു സ്വന്തമാക്കിയത് 900 ദശലക്ഷം ഡോറളാണ്. കഴിഞ്ഞ നവംബറിലായിരുന്നു ഡീല്‍.
സ്പേസ് എക്സിന്റെ ചന്ദ്രനിലേയ്ക്കുള്ള യാത്രാ പദ്ധതിയില്‍ ആദ്യ സ്വകാര്യ യാത്രാ ടിക്കറ്റ് സ്വന്തമാക്കിയ വ്യക്തികൂടിയാണ് താരം. ഇലോണ്‍ മക്സ് ആണ് അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്പേസ് എക്സ് എന്ന സ്വകാര്യ സംരംഭത്തിന്റെ നായകന്.
പര്യവേഷണത്തിനുള്ള യാത്രയായാണ് 42 കാരനായ മീസാവു ചാന്ദ്രദൗത്യത്തെ കാണുന്നത്. ശില്പകലാ വിദഗ്ധര്‍, ഡിസൈനര്‍മാര്‍ തുടങ്ങി സര്‍ഗാത്മക കഴിവുള്ള വ്യക്തികളെയും അദ്ദേഹം കൂടെക്കൂട്ടുന്നുണ്ട്. യാത്രാനുഭവം അതിന്റെ തീവ്രതയില്‍തന്നെ പകര്‍ത്തുകയാണ് ലക്ഷ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..