മുംബൈ: ഇന്‍ഫ്രസ്ട്രക്ചര്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഓഡിറ്റര്‍മാരായിരുന്ന ഡിലോയ്റ്റിനും കെപിഎംജിക്കുമെതിരെ നടപടിയെടുക്കരുതെന്ന് മുംബൈ ഹൈക്കോടതി. കോര്‍പ്പറേറ്റ് മന്ത്രാലയത്തോടാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
മന്ത്രാലയത്തിന്റെ ഭാഗമായ നാഷണല്‍ കമ്പനി ലൊ ട്രിബ്യൂണല്‍ ഈ ഓഡിറ്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് അഞ്ചുവര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തരുതെന്നും കോടതി ഉത്തരവിട്ടു.
ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഹൈക്കോടതി എട്ടാഴ്ചത്തെ സമയവും അനവദിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും ധനകാര്യസ്ഥാപനങ്ങള്‍ രൂപീകരിക്കുന്നതിനുമായി 30വര്‍ഷംമുമ്പ് സ്ഥാപിച്ച കമ്പനിയാണ് ഇന്‍ഫ്രസ്ട്രക്ചര്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്.
കടബാധ്യതയില്‍ കൂപ്പുകുത്തിയ സ്ഥാപനത്തില്‍ ആര്‍ബിഐ സ്‌പെഷല്‍ ഓഡിറ്റ് നടത്തിയതിനെതുടര്‍ന്ന് 27 ഡോളര്‍മാത്രമാണ് കമ്പനിയുടെ കൈവശമുള്ളതായി കണ്ടെത്തിയത്. അപ്പോഴുണ്ടായിരുന്ന തിരിച്ചടവ് കടമാകട്ടെ 91,000 കോടിയും. ഇതില്‍ 57,000 കോടി രൂപയും പൊതുമേഖല ബാങ്കുകള്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളതാണ്.
ഇന്ത്യയിലെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്നതരത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം തകരാറിലായി. നിക്ഷേപകരുടെ പണവും ഓഹരിയുടമകളുടെ ലാഭവിഹിതവും മുടങ്ങി. ഇതേതുടര്‍ന്നാണ് ഓഡിറ്റര്‍മാര്‍ക്കെതിരെയും നടപടിയുണ്ടായത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..