ബീഫ് വിൽപന: സിൻഡോക്കും ഭാര്യ ജിൽമോൾക്കും കേന്ദ്രം നൽകിയത് 10 ലക്ഷം


ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വെറ്ററിനറി ഗവേഷണകേന്ദ്രം 2019-ൽ പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻകുബേറ്ററിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ ഇവരും പങ്കെടുത്തിരുന്നു. മാംസത്തിന്റെ ഒാൺലൈൻ‍ വിപണനസാധ്യതകളാണ് അവതരിപ്പിച്ചത്. 819 അപേക്ഷകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 എണ്ണത്തിൽ ഇവരുടെ സംരംഭവും പരിഗണിക്കപ്പെട്ടു.

sinto
തൃശ്ശൂർ: ബീഫ്‌ ഉൾപ്പെടെയുള്ള ഇറച്ചിയും മീനും വീടുകളിലെത്തിച്ചുകൊടുക്കുന്ന സ്ഥാപനം തൃശ്ശൂരിൽ നടത്തുന്ന സിൻഡോയ്ക്കും ഭാര്യ ജിൽമോൾക്കും കേന്ദ്രസർക്കാർ നൽകിയത് 10 ലക്ഷത്തിന്റെ സഹായം. ശീതീകരിക്കാത്ത ബീഫിന് ഓൺ​െ​െലനിലൂടെ ഒാർഡർ സ്വീകരിക്കുകയും അത് വീടുകളിലെത്തിച്ചുകൊടുക്കുകയും ചെയ്യുന്ന സ്ഥാപനമാണ് തൃശ്ശൂർ പടിഞ്ഞാറേക്കോട്ടയിൽ തുടങ്ങിയത്.

ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വെറ്ററിനറി ഗവേഷണകേന്ദ്രം 2019-ൽ പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻകുബേറ്ററിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ ഇവരും പങ്കെടുത്തിരുന്നു. മാംസത്തിന്റെ ഒാൺലൈൻ‍ വിപണനസാധ്യതകളാണ് അവതരിപ്പിച്ചത്. 819 അപേക്ഷകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 എണ്ണത്തിൽ ഇവരുടെ സംരംഭവും പരിഗണിക്കപ്പെട്ടു.

2020-ൽ ഇൻകുബേറ്ററിൽ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയ ദന്പതിമാർക്ക് 2021 ഫെബ്രുവരിയിൽ അറിയിപ്പ് കിട്ടി, ‘വിആർ ഫ്രഷ്’ എന്ന ഇവരുടെ സ്ഥാപനത്തിന് ഇന്ത്യൻ വെറ്ററിനറി ഗവേഷണകേന്ദ്രത്തിൽനിന്ന് 10 ലക്ഷം ഗ്രാന്റായി അനുവദിച്ചെന്ന്. ഇൗയിടെ തുക മുഴുവനും കിട്ടുകയും ചെയ്തു.

എം.ബി.എ. കഴിഞ്ഞ് പ്രശസ്ത അന്താരാഷ്ട്രകന്പനിയിൽ മാർക്കറ്റിങ് മേധാവിയായ സിൻഡോ ആ ജോലി രാജിവെച്ചാണ് വിആർ ഫ്രഷ് എന്ന സ്ഥാപനം തുടങ്ങിയത്. നഴ്സായിരുന്ന ജിൽമോൾ ജോലി രാജിവെച്ചാണ് ഭർത്താവിനോടൊപ്പം വ്യാപാരത്തിൽ ചേർന്നത്. പത്തിനം ഇറച്ചിയിനങ്ങൾ ഇവർ വിൽക്കുന്നുണ്ട്. മായമില്ലെന്ന് പരിശോധനയിലൂടെ ഉറപ്പാക്കിയ മീനുകളും വിൽക്കുന്നുണ്ട്. ശീതീകരിച്ച് വിൽക്കുന്നത് എമു ഇറച്ചി മാത്രമാണ്. തൃശ്ശൂർ നഗരപരിധിയിലാണ് വ്യാപാരം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented