Photo:Gettyimages
ഓഹരി-കടപ്പത്രം-സ്വര്‍ണം എന്നിവയില്‍ നിക്ഷേപിക്കുന്ന ബറോഡ ബിഎന്‍പി പാരിബാസ് മള്‍ട്ടി അസറ്റ് ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര്‍ ആരംഭിച്ചു. ഡിസംബര്‍ 12 വരെ എന്‍എഫ്ഒ നിക്ഷേപം നടത്താം.
ദീര്‍ഘകാല മൂലധനനേട്ടം ലക്ഷ്യമിട്ട് 65 മുതല്‍ 80ശതമാനംവരെ നിക്ഷേപവും ഓഹരിയിലായിരിക്കും. ഗോള്‍ഡ് ഇടിഎഫ്, കടപ്പത്രം എന്നിവയില്‍ 10-25ശതമാനവുമാകും വകയിരുത്തുക.
വ്യത്യസ്ത ആസ്തികളില്‍ വകയിരുത്തി വൈവിധ്യവത്കരണത്തിന് ഫണ്ടിലെ നിക്ഷേപം ഉപകരിക്കും. ജിതേന്ദ്ര ശ്രീറാം, വിക്രം പംനാനി എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. ചുരുങ്ങിയ നിക്ഷേപം 5,000 രൂപയാണ്.
Content Highlights: Baroda BNP Paribas Multi Asset Fund New fund offer
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..