കോട്ടയം ബേക്കർ ജങ്ഷനിൽ സി.എസ്.ഐ. കോംപ്ലക്സിലേക്ക് മാറ്റിസ്ഥാപിച്ച ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയുടെ പ്രവർത്തനം ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ എ.എസ്.രാജീവ് ഉദ്ഘാടനം ചെയ്യുന്നു. എറണാകുളം സോണൽ മാനേജർ വി.അരുൺ, ബേക്കർ ബിൽഡിങസ് മാനേജർ ഫാ. രാജു ജേക്കബ്, ബ്രാഞ്ച് മാനേജർ ജി.അഞ്ജു എന്നിവർ സമീപം.
കോട്ടയം: ബേക്കർ ജങ്ഷനിൽ സി.എസ്.ഐ. കോംപ്ലക്സിന്റെ താഴത്തെ നിലയിലേക്ക് മാറ്റിസ്ഥാപിച്ച ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖ പ്രവർത്തനം തുടങ്ങി. ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ എ.എസ്.രാജീവ് ഉദ്ഘാടനംചെയ്തു.
എറണാകുളം സോണൽ മാനേജർ വി.അരുൺ, ബേക്കർ ബിൽഡിങ്സ് മാനേജർ ഫാ. രാജു ജേക്കബ്, ബ്രാഞ്ച് മാനേജർ ജി.അഞ്ജു എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്ത് ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 23 ശാഖകളും 14 എ.ടി.എമ്മുകളുമുണ്ട്. കോട്ടയം ബ്രാഞ്ച് ഫോൺ: 9361189689.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..