ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറയ്ക്കുകയാണെങ്കിലും ബന്ധന് ബാങ്കിന്റെ നിക്ഷേപത്തില്‍ കുറവൊന്നുമില്ല. ബാങ്കിന്റെ നിക്ഷേപത്തില്‍ 32 ശമതാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
2020 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മൊത്തം നിക്ഷേപം 57,073 കോടിയായി. 2019 മാര്‍ച്ചില്‍ 43,232 കോടി രൂപയായിരുന്നു മൊത്തം നിക്ഷേപം.
വായ്പയില്‍ 60ശതമാനമാണ് വര്‍ധന. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 44,776 കോടി രൂപയായിരുന്നു വായ്പയായി ബാങ്ക് നല്‍കിയിരുന്നത്. ഇത് 71,825 കോടിയായാണ് വര്‍ധിച്ചത്.
മൈക്രോ ബാങ്കിങ് ബിസിനസ് വഴിയാണ് ബാങ്കില്‍ കാര്യമായ നിക്ഷേപമെത്തിയത്. രാജ്യം അടച്ചിടലിലാണെങ്കിലും നിക്ഷേപവരവ് കൂടിയതായി ബാങ്ക് പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..