ഗൗദം അദാനി, മുകേഷ് അംബാനി| Photo:Gettyimages
അഞ്ച് ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനി ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. റിലയൻസ് ചെയർമാൻ മുകേഷ് അംബാനി തുടർച്ചയായി പത്താമത്തെ വർഷവും ഒന്നാംസ്ഥാനം നിലനിർത്തി.
രാജ്യത്തെ 1000ത്തിലധികംപേർ 1000 കോടിയിലേറെ ആസ്തി സ്വന്തമാക്കി മറ്റൊരുനാഴികക്കല്ലുകൂടി പിന്നിട്ടതായി ഐഐഎഫ്എൽ വെൽത്ത്-ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 റിപ്പോർട്ടിൽ പറയുന്നു.
119 നഗരങ്ങളിലായി 1,007 വ്യക്തികൾക്കാണ് 1000 കോടി രൂപയിലേറെ ആസ്തിയുള്ളത്. മുൻനിരയിലുള്ള 894 പേരുടെ സമ്പത്തിൽ വർധനവുണ്ടായി. ഇതിൽ 229 പേർ പുതുമുഖങ്ങളാണ്. 113 പേരുടെ ആസ്തിയിൽ ഇടിവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 237 ആകുകയുംചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 58 പേരാണ് പുതിയതായി ഈഗണത്തിൽ ഉൾപ്പെട്ടത്. 7.18 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..