Photo:AP
രാജ്യത്തെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2021 ജനുവരിക്കു ശേഷമുള്ള താഴ്ന്ന നിലവാരത്തിലെത്തി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം ഫെബ്രുവരിയിലെ വിലക്കയറ്റ സൂചിക 3.85ശതമാനമായാണ് കുറഞ്ഞത്. ജനുവരിയില്‍ 4.71ശതമാനമായിരുന്നു.
അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, ഭക്ഷ്യേതര വസ്തുക്കള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, ധാതുക്കള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ വിലക്കുറവാണ് മൊത്ത വില പണപ്പെരുപ്പം കുറയാനിടയാക്കിയതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ പ്രതക്കുറിപ്പില്‍ പറയുന്നു.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും നേരിയതോതില്‍ കുറഞ്ഞിരുന്നു. ഫെബ്രുവരിയില്‍ 6.44ശതമാനമാണ് രേഖപ്പെടുത്തിയത്. എങ്കിലും
ഇപ്പോഴും ആര്‍ബിഐയുടെ ക്ഷമതാപരിധിയായ ആറ് ശതമാനത്തിന് മുകളില്‍ തന്നെയാണ് റീട്ടെയില്‍ പണപ്പെരുപ്പം.
Content Highlights: At 3.85%, India's wholesale inflation falls to lowest since January 2021
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..