നിയമനങ്ങള്‍ മരവിപ്പിച്ചു; ചെലവു ചുരുക്കലിന്റെ പാതയില്‍ ഐടി കമ്പനികള്‍


പണപ്പെരുപ്പത്തെതുടര്‍ന്നുള്ള നിരക്കുവര്‍ധന മൂലം ആഗോളതലത്തിലെ മാന്ദ്യ സാധ്യത മുന്നില്‍ കണ്ടാണ് ഐടി കമ്പനികളുടെ നീക്കം.

Representational Image| Photo: canva

വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര ഉള്‍പ്പടെയുള്ള രാജ്യത്തെ മുന്‍നിര ഐടി കമ്പനികള്‍ പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചു. നാലു മാസത്തോളം നിയമനം വൈകിപ്പിച്ചശേഷം, നേരത്തെ നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ കമ്പനികള്‍ റദ്ദാക്കിയാതാണ് റിപ്പോര്‍ട്ടുകള്‍.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോംസ് പുതിയ ജീവനക്കാരെ നിയമിക്കുന്നത് നിര്‍ത്തിവെയ്ക്കുകയാണെന്നും ചെലവുചുരുക്കലിന്റെ പാതയിലാണെന്നും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ബ്ലൂംബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.



പണപ്പെരുപ്പത്തെതുടര്‍ന്നുള്ള നിരക്കുവര്‍ധന മൂലം ആഗോളതലത്തിലെ മാന്ദ്യ സാധ്യത മുന്നില്‍ കണ്ടാണ് ഐടി കമ്പനികളുടെ നീക്കം. ടിസിഎസും വിപ്രോയും ജീവനക്കാരുടെ വേരിയബ്ള്‍ പേ നീട്ടിവെച്ചു. ഇന്‍ഫോസിസാകട്ടെ 70ശതമാനമായി കുറയ്ക്കുകയുംചെയ്തു.

2023 ഏപ്രില്‍ മുതല്‍ എന്‍ട്രി ലെവലില്‍ 20ശതമാനം നിയമനം കുറയ്ക്കാന്‍ ഐടി സേവനദാതാക്കള്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആറുമാസം മുമ്പ് ഒന്നിലധികം കമ്പനികളില്‍ നിന്നുള്ള ജോലി ഓഫറുകളുമായി ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. നൗകരി ഡോട്ട്‌കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐടി മേഖലയിലെ നിയമനത്തില്‍ ഓഗസ്റ്റില്‍ 10ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സാമ്പത്തിക തളര്‍ച്ച, ഉയര്‍ന്ന പണപ്പെരുപ്പം, ഡിമാന്റിലെ കുറവ്, മറ്റുചെലവുകളോടൊപ്പം സാങ്കേതിക വികസനം തല്‍ക്കാലത്തേയ്ക്ക് മാറ്റിവെയ്ക്കുന്നതുമൊക്കെയാണ് ഐടിയെ ബാധിച്ചത്. രൂപയുടെ മൂല്യമിടിവ് നേട്ടമാക്കാനുള്ള അവസരമാണ് കമ്പനികള്‍ക്ക് ഇതിലൂടെ നഷ്ടമായത്. കമ്പനികളുടെ അറ്റാദായത്തെ കാര്യമായി ഇത് ബാധിച്ചിട്ടുണ്ട്.

Also Read
പാഠം 183

ഭവന വായ്പാ പലിശ 'സീറോ': ബദൽ നിക്ഷേപത്തിലൂടെ ...

637 ബില്യണ്‍ ഡോളറിന്റേതാണ് ആഗോള ഐടി സേവന വിപണി. പ്രതിവര്‍ഷം 5-7ശതമാനമാണ് വളര്‍ച്ച. ഡിമാന്റ് ഉണ്ടായിട്ടും ചെലവുചുരുക്കലിന്റെ പാതയിലേയ്ക്ക് കമ്പനികള്‍ നീങ്ങിയതാണ് ഐടി സെക്ടറിനെ ബാധിച്ചത്. 12 മാസത്തിനുള്ളില്‍ വളര്‍ച്ചയെ കാര്യമായി ബാധിക്കുമെന്ന കണക്കുകൂട്ടലിലാണിത്.

2000ലെ ഡോട്ട്‌കോം ബബിള്‍, 2008ലെ സാമ്പത്തിക മാന്ദ്യം എന്നിവയ്ക്കുശേഷം ഡിമാന്റിലുണ്ടായ കുതിപ്പ് ഇത്തവണയും ആവര്‍ത്തിച്ചേക്കുമെന്നാണ് സൂചന. പണപ്പെരുപ്പവും നിരക്കുയര്‍ത്തലും മാന്ദ്യഭീതിയുമൊക്കെ ഒഴിയുംവരെ അതിനായി കാത്തിരിക്കേണ്ടിവന്നേക്കാം.

Content Highlights: Appointments frozen; IT companies on the path of cost reduction


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented