ജീവനക്കാരെ പിരിച്ചുവിടുന്നു: ആപ്പിളിനിതെന്തുപറ്റി? 


സമീപ കാലയളവില്‍ മെറ്റ പ്ലാറ്റ്‌ഫോംസ്, ടെസ് ല, മൈക്രോ സോഫ്റ്റ്, ആമസോണ്‍, ഓറക്ക്ള്‍ തുടങ്ങിയ വന്‍കിട യു.എസ്‌ കമ്പനികളും ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണംകുറച്ചിരുന്നു.

-

ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായ ആപ്പിള്‍ അത്യപൂര്‍വ നീക്കത്തിലൂടെ നൂറോളം കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു. നിയമനം കുറച്ച് ചെലവ് നിയന്ത്രിക്കുകയെന്ന ടെക് ഭീമന്റെ തീരുമാനം കമ്പനിയിലെ മാന്ദ്യത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.

ജീവനക്കാരെ പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമാക്കാന്‍ ഇതുവരെ കമ്പനി തയ്യാറായിട്ടില്ല. വര്‍ഷങ്ങളായി ജീവനക്കാരെ നിയമിക്കുകയായിരുന്ന കമ്പനി സമീപകാലയളവില്‍ ഇതാദ്യമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ആപ്പിളിന്റെ നിലവിലെ ബിസിനസ് ആവശ്യങ്ങള്‍ പരിഗണിച്ചാണ് നിക്കമെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതിനിടെ ചെലവുചുരുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്ക് സ്ഥിരീകരിച്ചു.

ടെക് ഭീമനായ ആപ്പിളിന്റെ കാലിഫോര്‍ണിയയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സായ കുപ്പര്‍ത്തീനോയെ സംബന്ധിച്ചെടുത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം അസാധാരണമായാണ് വിലയിരുത്തുന്നത്. 1,50,000 പേരോളമാണ് ഇവിടെ ജോലി ചെയ്യുന്നത്.

എന്നാല്‍ സമീപ കാലയളവില്‍ മെറ്റ പ്ലാറ്റ്‌ഫോംസ്, ടെസ് ല, മൈക്രോ സോഫ്റ്റ്, ആമസോണ്‍, ഓറക്ക്ള്‍ തുടങ്ങിയ വന്‍കിട കമ്പനികളും ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണംകുറച്ചിരുന്നു.

ഇതിനുമുമ്പ് 2019ല്‍ അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ ഒരുകൂട്ടം കരാര്‍ തൊഴിലാളികളെ ആപ്പിള്‍ പിരിച്ചുവിട്ടിരുന്നു. ആപ്പിളിന്റെ വിര്‍ച്വല്‍ അസിസ്റ്റന്റായിരുന്ന സീരിയുമായി ബന്ധപ്പെട്ട ഉത്പന്നം മെച്ചപ്പെടുത്താന്‍ നിയമിച്ചവരെയായിരുന്നു പിന്നീട് പിരിച്ചുവിട്ടത്. സ്വകാര്യതാ പ്രശ്‌നം ഉയര്‍ന്നുവന്നപ്പോഴായിരുന്നു ഇത്.

Also Read
FREEDOM@40

സമ്പന്നനാകാം: 40-ാംവയസ്സിൽ സാമ്പത്തിക സ്വാതന്ത്ര്യം ...

മറ്റ് പല വന്‍കിട കമ്പനികളെപ്പോലെ സാങ്കേതിക പിന്തുണയ്ക്കും ഉപഭോക്തൃ സേവനത്തിനുമായി ആപ്പിള്‍ കരാര്‍ തൊഴിലാളികളെയാണ് നിയമിക്കുന്നത്. പരിച്ചുവിട്ട ജീവനക്കാര്‍ക്ക് രണ്ടാഴ്ചയിലെ ശമ്പളവും മെഡിക്കല്‍ ആനുകൂല്യങ്ങളും ലഭിക്കും. കമ്പനിയിലെ സ്ഥിരം ജീവനക്കാരെ എല്ലാവരെയും നിലനിര്‍ത്തിയിട്ടുണ്ട്.

Content Highlights: Apple lays off recruiters as part of its slowdown in hiring


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented