Photo:Gettyimages
ദീപാവലി ഓഫറിന്റെ ഭാഗമായി ആപ്പിള്‍ സ്റ്റോറില്‍നിന്ന ഐഫോണ്‍ 11 വാങ്ങുന്നവര്‍ക്ക് എയര്‍പോഡ്‌സ് സൗജന്യമായി നല്‍കും.
പുതിയതായി ഇന്ത്യയില്‍ ആരംഭിച്ച ഓണ്‍ലൈന്‍ സ്റ്റോറിലെ ഓഫറിന്റെ ഭാഗമായാണിത്. ഒക്ടോബര്‍ 17 മുതലാണ് ഇത് ലഭ്യമാകുക. എയര്‍പോഡിന് 14,900 രൂപയാണ് വില.
രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഉയര്‍ത്തുന്ന വെല്ലുവളി മുന്നില്‍ കണ്ടാണ് ആപ്പിള്‍ ഇ-സ്റ്റോര്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
വരാനിരിക്കുന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ സെയില്‍, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെല്‍ എന്നിവയില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍വിലക്കിഴിവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.
ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെലില്‍ ഐ ഫോണ്‍ 11ന് ആമസോണില്‍ 50,000 രൂപയ്ക്കുതാഴെയായിരിക്കും വിലയെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍ സ്റ്റോറിലാകട്ടെ ഐ ഫോണ്‍ 11ന്റെ അടിസ്ഥാന മോഡലിന് 68,300 രൂപയുമാണ് വില.
Apple India offers free Apple Airpods on purchase of iPhone 11
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..