പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കാൻ 75,000 കോടിയുടെ പദ്ധതിയുമായി വേദാന്ത ചെയര്‍മാന്‍


ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സെൻട്രിക്കസ് അസറ്റ് മാനേജ്‌മെന്റ്’ എന്ന കമ്പനിയുമായി ചേർന്നാണ് ഈ ഫണ്ടിന് രൂപം നൽകുക. മറ്റു നിക്ഷേപകരിൽനിന്നു കൂടി പണം സ്വരൂപിച്ച് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുടെ മാതൃകയിലായിരിക്കും പ്രവർത്തനം. 10 വർഷമായിരിക്കും ഫണ്ടിന്റെ കാലാവധി. അതിനുള്ളിൽ ഏറ്റെടുക്കുന്ന കമ്പനികളുടെ മൂല്യം വർധിപ്പിച്ച് വിറ്റൊഴിയാനാകും ശ്രമം.

പ്രതീകാത്മകചിത്രം | Photo: Mukesh Gupta Reuters

കൊച്ചി: കൽക്കരി, ബോക്സൈറ്റ് തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ ഖനനത്തിലൂടെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത ഇന്ത്യൻ വ്യവസായി അനിൽ അഗർവാൾ പൊതുമേഖലാ സ്ഥാപനങ്ങൾ വൻതോതിൽ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുമ്പോൾ, അതിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് ‘വേദാന്ത റിസോഴ്‌സസ്‌’ ചെയർമാനായ അനിൽ അഗർവാൾ നീക്കം തുടങ്ങിയത്. ഇതിനായി 1,000 കോടി ഡോളറിന്റെ (75,000 കോടി രൂപ) പദ്ധതിക്ക് രൂപം നൽകുകയാണ് അദ്ദേഹം.

ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സെൻട്രിക്കസ് അസറ്റ് മാനേജ്‌മെന്റ്’ എന്ന കമ്പനിയുമായി ചേർന്നാണ് ഈ ഫണ്ടിന് രൂപം നൽകുക. മറ്റു നിക്ഷേപകരിൽനിന്നു കൂടി പണം സ്വരൂപിച്ച് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുടെ മാതൃകയിലായിരിക്കും പ്രവർത്തനം. 10 വർഷമായിരിക്കും ഫണ്ടിന്റെ കാലാവധി. അതിനുള്ളിൽ ഏറ്റെടുക്കുന്ന കമ്പനികളുടെ മൂല്യം വർധിപ്പിച്ച് വിറ്റൊഴിയാനാകും ശ്രമം.

കേന്ദ്രസർക്കാർ 2.1 ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ഓഹരി വില്പന ലക്ഷ്യമിടുകയാണ്. ഈ സ്ഥാപനങ്ങളെ ഏറ്റെടുത്ത് കൂടുതൽ ലാഭക്ഷമമാക്കാനാണ് അനിൽ അഗർവാളിന്റെ പദ്ധതി. ഇത്തരത്തിൽ പല പൊതുമേഖലാ സ്ഥാപനങ്ങളെയും ഏറ്റെടുത്താണ് ലോഹം, ഖനനം എന്നീ മേഖലയിലെ വൻ ശക്തിയായി അദ്ദേഹത്തിന്റെ വേദാന്ത റിസോഴ്‌സസ് വളർന്നത്. ആ വിജയം ആവർത്തിക്കാനാണ് 75,000 കോടി രൂപയുടെ വമ്പൻ നിക്ഷേപത്തിലൂടെ ഈ വിവാദ വ്യവസായി ലക്ഷ്യമിടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്ത്, അവയിൽ വലിയ അളവിൽ മാറ്റം കൊണ്ടുവന്ന് ഇന്ത്യയിലെ സംരംഭകത്വത്തിന് പുതിയ മാനങ്ങൾ നൽകാനാകുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. അത് ഇന്ത്യയുടെ ഇപ്പോഴത്തെ വ്യവസായവത്കരണത്തിന് ആക്കം കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ വില്പനയ്ക്ക് െവച്ചിരിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിനെ ഏറ്റെടുക്കാനുള്ള ബിഡ്ഡിങ്ങിലും വേദാന്ത പങ്കെടുത്തിട്ടുണ്ട്. അലുമിനിയം വ്യാപാരിയായി സംരംഭക ജീവിതം തുടങ്ങിയ അഗർവാൾ, ഏറ്റെടുക്കലുകളിലൂടെയാണ് തന്റെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തത്.

Anil Agarwal, Centricus to invest $10 billion in Indian companies

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented