10000 രൂപയുടെ പര്‍ച്ചേസിന് 1000 രൂപയുടെ സമ്മാനങ്ങൾ; അജ്മല്‍ ബിസ്മിയില്‍ ദീവാലി മെഗാ സെയിൽ


2 min read
Read later
Print
Share
ajmal
കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ 65% ഡിസ്‌കൗണ്ടുമായി ദീവാലി മെഗാ സെയില്‍. 10000 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 1000 രൂപയുടെ ഉറപ്പായ സമ്മാനങ്ങള്‍ സ്വന്തമാക്കാനുളള സുവര്‍ണ്ണാവസരമാണ് ദീവാലി മെഗാ സെയിലില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. എല്‍ജി ഉത്പ്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 8 കോടിയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാനുളള അവസരവും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ മികച്ച വില്‍പ്പന - വില്‍പ്പനാനന്തര സേവനങ്ങളോടെ പ്രമുഖ ബ്രാന്റുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലെറ്റുകള്‍, ആക്‌സസറികള്‍, സ്മാര്‍ട്ട് ടിവികള്‍, എസികള്‍, വാഷിങ്ങ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, മൈക്രോവേവ് ഓവനുകള്‍ തുടങ്ങിയവ സ്വന്തമാക്കാം. അതും മറ്റാര്‍ക്കും നല്‍കാനാവാത്ത ഓഫറുകളോടെ. 7999 രൂപ മുതല്‍ സ്മാര്‍ട്ട്‌ഫോണുകളും, 26990 രൂപ മുതല്‍ ലാപ്‌ടോപ്പുകളും, 7999 രൂപ മുതല്‍ ടാബ്‌ലെറ്റുകളും, 10990 രൂപ മുതല്‍ സ്മാര്‍ട്ട് ടിവികളും 70% വിലക്കുറവില്‍ ആക്‌സസറികളും സ്വന്തമാക്കാന്‍ ദീവാലി സെയിലില്‍ അവസരമുണ്ട്.

കൂടാതെ, 10990 രൂപ മുതല്‍ ബ്രാന്റഡ് റഫ്രിജറേറ്ററുകള്‍, 9990 രൂപ മുതല്‍ വാഷിങ്ങ് മെഷീനുകള്‍, 18990 രൂപ മുതല്‍ സ്റ്റാര്‍ റേറ്റഡ് ഇന്‍വെര്‍ട്ടര്‍ എസികള്‍, 37% കിഴിവില്‍ ഒടിജി, 20% കിഴിവില്‍ വാട്ടര്‍ ഹീറ്ററുകള്‍, 2190 രൂപ മുതല്‍ മിക്‌സര്‍ ഗ്രൈന്ററുകള്‍ എന്നിവയും ദീപാവലി സെയിലിന്റെ ഭാഗമാണ്. എല്ലാ ഉത്പ്പന്നങ്ങളും ഓണ്‍ലൈനില്‍ ലഭിക്കുന്നതിനേക്കാള്‍ വിലക്കുറവില്‍ വാങ്ങിക്കാമെന്നത് അജ്മല്‍ബിസ്മിയുടെ സവിശേഷതയാണ്. മികച്ച ഓഫറുകള്‍ക്ക് പുറമെ പര്‍ച്ചേസ് എളുപ്പമാക്കാന്‍ ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിബി തുടങ്ങിയവയുടെ ഫിനാന്‍സ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ബജാജ് ഫിനാന്‍സിലൂടെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10000 രൂപ വരെയുളള ക്യാഷ് വൗച്ചറും എച്ച്ഡിബി ഫിനാന്‍സിലൂടെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 8000 രൂപ വരെയുളള ക്യാഷ് വൗച്ചറും നറുക്കെടുപ്പിലൂടെ ഗോള്‍ഡ് കോയിനും എച്ച്ഡിഎഫ്‌സി ഫിനാന്‍സിലൂടെ പര്‍ച്ചേസ് ചെയ്യുവര്‍ക്ക് 10% ക്യാഷ്ബാക്കും നേടാന്‍ അവസരമുണ്ട്. ഒപ്പം തിരഞ്ഞെടുത്ത ഫിനാന്‍സ് പര്‍ച്ചേസുകളില്‍ 1 EMI ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കമ്പനി നല്‍കുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയില്‍ എക്‌സ്റ്റെന്റഡ് വാറന്റിയും അജ്മല്‍ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, പഴയ ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവ കൂടിയ വിലയില്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ലാപ്‌ടോപ് പര്‍ച്ചേസുകള്‍ക്കൊപ്പം ഹെഡ്‌സെറ്റും ലാപ്‌ടോപ്പുകള്‍ക്കൊപ്പം ഹെഡ്‌ഫോണ്‍, ക്ലീനിങ്ങ് കിറ്റ് തുടങ്ങിയവയും സൗജന്യമായി ലഭിക്കുന്നു എന്നതാണ് ദീപാവലി സെയിലിന്റെ മറ്റൊരു പ്രത്യേകത. അതോടൊപ്പം തന്നെ ഓരോ പര്‍ച്ചേസിലും ആകര്‍ഷകമായ സമ്മാനങ്ങള്‍ സ്വന്തമാക്കാനുളള സുവര്‍ണാവസരവുമുണ്ട്.

ഹൈപ്പര്‍ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറികള്‍, ഫിഷ് & മീറ്റ്, ക്രോക്കറികള്‍ തുടങ്ങിയവയെല്ലാം മികച്ച വിലക്കുറവില്‍ സ്വന്തമാക്കാവുന്നതാണ്. പഴം, പച്ചക്കറികള്‍ തുടങ്ങിയവ ഇടനിലക്കാരില്ലാതെ നേരിട്ട് സംഭരിക്കുന്നതിനാല്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ അജ്മല്‍ ബിസ്മിക്കാവുന്നു. ദീവാലി ഓഫറുകള്‍ നവംബര്‍ 14 വരെ ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
smartphone

1 min

5ജി വരുന്നു: 2021ല്‍ വന്‍കുതിപ്പ് പ്രതീക്ഷിച്ച് സ്മാര്‍ട്ട്‌ഫോണ്‍ വിപണി

Jan 11, 2021


mathrubhumi

1 min

ജിയോ പ്ലാറ്റ്‌ഫോംസില്‍ നിക്ഷേപവുമായി എട്ടാമത്തെ സ്ഥാപനം: 150 കോടി ഡോളര്‍ നിക്ഷേപിച്ചേക്കും

Jun 11, 2020


fraud

1 min

ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടമായാല്‍ ഉടനെ പരിഹാരം: ഓണ്‍ലൈന്‍ സംവിധാനം വരുന്നു

Aug 29, 2023


Most Commented