Photo:Reuters
ഓൺലൈൻ മരുന്ന് വിതരണക്കമ്പനിയായ വൺ എംജിയെ ടാറ്റ ഡിജിറ്റൽ ഏറ്റെടുക്കുന്നു. ഓൺലൈൻ ഗ്രോസറി ഷോപ്പായ ബിഗ് ബാസ്ക്കറ്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയശേഷമാണ് പുതിയ ഏറ്റെടുക്കൽ.
ഓൺലൈൻ ഷോപ്പിങ് മേഖലയിൽ സൂപ്പർ ആപ്പ് നിർമിക്കാൻ ലക്ഷ്യമിട്ടാണ് ടാറ്റ ഡിജിറ്റലിന്റെ ഏറ്റെടുക്കലുകൾ. വൺ എംജിയെ ഏറ്റെടെക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ ഡിജിറ്റൽ പുറത്തുവിട്ടിട്ടില്ല.
മരുന്നുകളുടെയും ആരോഗ്യ ഉത്പന്നങ്ങളുടെയും ഓൺലൈൻ വിതരണമേഖലയിൽ മുൻനിര കമ്പനികളിലൊന്നാണ് വൺഎംജി. ടെലി കൺസൾട്ടേഷൻ, വിവിധ ആരോഗ്യ പരിശോധനകൾ ഉൾപ്പടെയുള്ളവയ്ക്ക് കമ്പനി നേതൃത്വംനൽകുന്നുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..