Photo: Gettyimages
അദാനി ഗ്രൂപ്പിന്റെ സംയുക്ത സംരംഭം 18,000 കോടി രൂപ വായ്പയെടുക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം ഇതാദ്യമായാണ് അദാനി ഗ്രൂപ്പിലെ ഒരു സ്ഥാപനം ലോണിനായി ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുന്നത്.
ആറിലേറെ ബാങ്കുകളുമായി ഇതിനുവേണ്ടി ചര്‍ച്ച നടത്തിയതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. വിര്‍ജീനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ്ജ്‌കോണെക്‌സിന്റെ സംയുക്ത സംരഭമായ ഡാറ്റാ സെന്റര്‍ പ്രൊവൈഡര്‍ അദാനികോണെക്‌സിന്റെ മൂലധന ചെലവുകള്‍ക്കായാണ് പണം വിനിയോഗിക്കുക.
ഏതാനും ദിവങ്ങള്‍ക്കുള്ളില്‍ വായ്പ കരാറില്‍ ഒപ്പുവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇതുസബന്ധിച്ച് പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പ് വിസമ്മതിച്ചതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
അദാനി എന്റര്‍പ്രൈസസിന്റെയും എഡ്ജ്‌കോണെക്‌സിന്റെയും സംയുക്ത സംരംഭമാണ് അദാനികോണെക്‌സ്. ഐടി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ മേഖലയിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇതിനകം കമ്പനി ഡാറ്റ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Also Read
ജനുവരി 24ന് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം അദാനി ഗ്രൂപ്പ് ഓഹരികളുടെ മൂല്യത്തില്‍ 100 ബില്യണ്‍ ഡോളറിലധികം ഇടിവ് നേരിട്ടിരുന്നു. ഇതേതുടര്‍ന്ന് വിപുലൂകരണ പദ്ധതികളില്‍ പലതില്‍നിന്നും കമ്പനി പിന്‍വാങ്ങുകയും ചെയ്തിരുന്നു.
Content Highlights: Adani's joint venture in talks for first dollar loan since Hindenburg report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..