സ്വന്തമാക്കല്‍, പണയംവെയ്ക്കല്‍: ഒരു ലക്ഷം കോടികൂടി കടമെടുത്ത് അദാനി


Money Desk

ഈയിടെ സ്വന്തമാക്കിയ അംബുജ, എസിസി എന്നീ സിമന്റ് കമ്പനികളുടെ മുഴുവന്‍ ഓഹരികളും പണയംവെച്ചാണ് 1.03 ലക്ഷം കോടി രൂപ അദാനി കടംവാങ്ങിയത്. 

Photo: Gettyimages

സിമന്റ് കമ്പനികള്‍ സ്വന്തമാക്കിയതിനു പിന്നാലെ അവയുടെ ഓഹരികള്‍ പണയംവെച്ച് ഒരു ലക്ഷം കോടിയിലേറെ രൂപ അദാനി കടംവാങ്ങി.

അദാനി ഗ്രൂപ്പിന്റെ കൈവശമുള്ള മുഴുവന്‍ (എസിസി സിമന്റ്‌സിന്റെ 57ശതമാനവും അംബുജ സിമന്റ്‌സിന്റെ 63 ശതമാനവും) ഓഹരികളും പണയപ്പെടുത്തിയാണ് ഡോയ്‌ചെ ബാങ്കിന്റെ ഹോങ്കോങ് ശാഖയില്‍നിന്ന് കടമെടുത്തത്.

ചൊവാഴ്ചയിലെ ഓഹരി വില പ്രകാരം അംബുജയുടെ വിപണിമൂല്യം 1.13 ലക്ഷം കോടി രൂപയാണ്. ഇതുപ്രകാരം അദാനിയുടെ കൈവശമുള്ള ഓഹരികളുടെ മൂല്യം 71,988 കോടി രൂപവരും.

പണയംവെച്ച എസിസിയുടെ 57ശമാതനം ഓഹരികള്‍ക്കാകട്ടെ 29,175 കോടി രൂപയുമാണ് മൂല്യമുള്ളത്. അതായത് രണ്ടുകമ്പനികളിലെയും അദാനിയുടെ കൈവശമുള്ള ഓഹരികളുടെ മൊത്തം മൂല്യം 1.01 ലക്ഷം കോടി രൂപയാണ്.

ഹരിത ഊര്‍ജം മുതല്‍ മാധ്യമ മേഖലവരെ സ്വന്തമാക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച വ്യവസായി ലോക കോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോഴും വന്‍തോതില്‍ കടമെടുപ്പ് തുടരുന്നതാണ് വ്യവസായ ലോകത്ത ഇപ്പോഴത്തെ ചര്‍ച്ച.

പുതിയ പുതിയ കമ്പനികള്‍ സ്വന്തമാക്കുകയും അവയുടെ ഓഹരികള്‍ പണയംവെച്ച് കടംവാങ്ങുകയുമാണ് അദാനി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിലൂടെ വിവിധ മേഖലകളിലെ കമ്പനികളാകും അദാനിയുടെ ലക്ഷ്യം.

ഈ വര്‍ഷം തുടക്കത്തിലാണ് ഹോള്‍സിമില്‍നിന്ന് സിമന്റ് കമ്പനികളുടെ ഓഹരികള്‍ അദാനി സ്വന്തമാക്കിയത്. ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ ഏറ്റെടുക്കലുകളും നടക്കുന്നത്.

രാജ്യത്തെ നിര്‍മാണ മേഖലയില്‍ നിര്‍ണായക സ്വാധീനംചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് സിമന്റ് കമ്പനികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ടുള്ളത്. 2027ഓടെ ഈ കമ്പനകളിലെ വാര്‍ഷികശേഷി ഇരട്ടിയാക്കാനാണ് പദ്ധതിയിടുന്നത്.

Content Highlights: Adani pledges stake worth $13 billion in newly acquired ACC, Ambuja Cements


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented