പിടിച്ചടക്കല്‍ തുടര്‍ന്ന് അദാനി: എസിസിയും അംബുജയും ഏറ്റെടുക്കുന്നു


Money Desk

ഓപ്പണ്‍ ഓഫര്‍ നിലവില്‍വന്നു. വിപണിയില്‍നിന്ന് 31,000 കോടി രൂപയുടെ ഓഹരികള്‍ സമാഹരിക്കും.

Gautam Adani | Reuters

തുറമുഖം, ഹരിത ഊര്‍ജം, ടെലികോം മേഖലകള്‍ മാത്രമല്ല അദാനിയുടെ ലക്ഷ്യം. എന്‍ഡിടിവി പിടിച്ചെടുക്കല്‍ നീക്കം പാതിവഴിയില്‍ നില്‍ക്കെ, രാജ്യത്ത രണ്ട് സിമെന്റ് കമ്പനികള്‍കൂടി അദാനി സ്വന്തമാക്കുന്നു.

ബിസിനസ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് രാജ്യത്തെ വന്‍കിട സിമെന്റ് കമ്പനികളായ എസിസി, അംബുജ എന്നിവയുടെ 26ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കാനായി ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ചത്. 31,000 കോടിയലിധികം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.

സ്വിസ് സ്ഥാപനമായ ഹോള്‍സിമിന് വന്‍തോതില്‍ നിക്ഷേപമുള്ള സ്ഥാപനങ്ങളാണ് എസിസിയും അംബുജവും. ഹോള്‍സിം ലിമിറ്റഡിന്റെ ഇന്ത്യയിലെ ബിസിനസുകളിലുള്ള ഓഹരികള്‍ സ്വന്തമാക്കാന്‍ മെയില്‍ ആദാനി ഗ്രൂപ്പ് കരാറിലെത്തിയിരുന്നു. 84,000 കോടി രൂപയുടെ ഇടപാടായിരുന്നു അത്.

ഇതോടെ അംബുജ സിമെന്റ്‌സിന്റെ 63.1ശതമാനവും എസിസിയുടെ 54.53 ശതമാനവും ഓഹരികള്‍ അദാനി ഗ്രൂപ്പിന്റെ സ്വന്തമാകും. കഴിഞ്ഞയാഴ്ചയാണ് ഓപ്പണ്‍ ഓഫറിന് സെബിയുടെ അനുമതി അദാനിക്കുലഭിച്ചത്. ഓഗസ്റ്റ് 26ന് ആരംഭിച്ച ഓഫര്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് അവസാനിക്കുക.

അംബുജ സിമെന്റ്‌സിന്റെ ഓഹരിയൊന്നിന് 385 രൂപയും എസിസിക്ക് 2,300 രൂപയുമാണ് വില നിശ്ചയിച്ചിരുന്നത്. ഇതുപ്രകാരം അംബുജ സിമെന്റ്‌സിന്റെ 26ശതമാനം(51.63 കോടി) ഓഹരികള്‍ക്കായി 19,879.57 കോടി രൂപയും എസിസി ലിമിറ്റഡിന്റെ (4.89 കോടി ഓഹരികള്‍ക്കായി) 26ശതമാനത്തിനായി 11,259.97 കോടി രൂപയുമാണ് അദാനി ഗ്രൂപ്പിന് ചെലവഴിക്കേണ്ടിവരിക.

Also Read

സെബിയുടെ അംഗീകാരം ആവശ്യമില്ലെന്ന് അദാനി, ...

എൻഡിടിവി പിടിച്ചടക്കാൻ അദാനി പയറ്റിയത് ...

ഇരുകമ്പനികള്‍ക്കുമായി നിലവില്‍ പ്രതിവര്‍ഷം 70 ദശലക്ഷം ടണ്‍ സ്ഥാപിത ഉത്പാദനശേഷിയുണ്ട്. രണ്ടു കമ്പനികള്‍ക്കുമായി 23 സിമെന്റ് പ്ലാന്റുകള്‍, 14 ഗ്രൈന്‍ഡിങ് സ്റ്റേഷനുകള്‍, 80 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍, 50,000ലധികം വിതരണക്കാര്‍ എന്നവയാണുള്ളത്. അതായത് ഇന്ത്യയിലുടനീളം സാന്നിധ്യം ശക്തമാണെന്നു ചുരുക്കം.

വെള്ളിയാഴ്ച രാവില എസിസിയുടെ ഓഹരി 2,283.15 രൂപയ്ക്കും അംബുജയുടെ ഓഹരി 397.10 രൂപയ്ക്കുമാണ് വ്യാപാരം നടന്നത്.

Content Highlights: Adani makes Rs 31K-cr open offer to buy 26% stake in ACC, Ambuja Cements


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented