കനത്ത തിരിച്ചടി: അദാനി കമ്പനികളുടെ വിപണി മൂല്യത്തില്‍ 100 ബില്യണ്‍ ഡോളര്‍ നഷ്ടമായി


Money Desk

അദാനി ലോക കോടീശ്വരന്മാരില്‍ 16-ാംസ്ഥാനത്തായി.

1. പ്രതീകാത്മകചിത്രം 2. ഗൗതം അദാനി | AP, AFP

എഫ്.പി.ഒയില്‍നിന്ന് പിന്‍വാങ്ങിയതോടെ അദാനി ഓഹരികളില്‍ വീണ്ടും കനത്ത തകര്‍ച്ച. ഇതോടെ അദാനി കമ്പനികളുടെ വിപണി മൂല്യത്തില്‍ 100 ബില്യണ്‍ ഡോളര്‍ (8.19 ലക്ഷം കോടി രൂപ) നഷ്ടമായി.

അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്തിട്ടും നാടകീയമായി അതില്‍നിന്ന് പിന്മാറിയതോടയാണ് വ്യാഴാഴ്ച ഓഹരികള്‍ ഇടിവ് നേരിട്ടത്. നിക്ഷേപകരുടെ താല്‍പര്യത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് പറഞ്ഞായിരുന്നു അദാനിയുടെ പിന്മാറ്റം. ഓഹരി വിപണിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം നിലവിലെ സാഹചര്യത്തില്‍ എഫ്പിഒയുമായി മുന്നോട്ടുപോകുന്നത് ധാര്‍മികമായി ശരിയല്ലെന്ന് വിലയിരുത്തിയാണ് ബോര്‍ഡ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന അദാനി വിശദീകരിച്ചിരുന്നു.

ചൊവാഴ്ച എഫ്പിഒ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്തിട്ടും അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗിന്റെ വിമര്‍ശനം രൂക്ഷമായതിനെതുടര്‍ന്നാണ് ഓഹരി അലോട്ട് ചെയ്യും മുമ്പെ അദ്ദേഹം കളത്തില്‍നിന്ന് പിന്മാറിയത്. ദിനംപ്രതിയെന്നോണം അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ച്ച നേരിട്ടതോടെ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം അദാനിക്ക് നഷ്ടമായിരുന്നു. ഫോബ്‌സ് പട്ടിക പ്രകാരം കഴിഞ്ഞയാഴ്ച ലോക കോടീശ്വരന്മാരില്‍ മൂന്നാം സ്ഥാനത്തായിരുന്ന അദാനിയുടെ സ്ഥാനം ഇപ്പോള്‍ 16-ാംസ്ഥാനത്തായി.

ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വിലയില്‍ വ്യാഴാഴ്ച തുടക്കത്തില്‍ നേട്ടമുണ്ടായെങ്കിലും പിന്നീട് 10ശതമാനം ഇടിവ് നേരിട്ടു. അദാനി പോര്‍ട്‌സ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരി വിലയും 10ശതമാനം താഴ്ന്നു. അദാനി പവറിനും അദാനി വില്‍മറിനും അഞ്ചു ശതമാനം വീതം നഷ്ടമായി. തുറമുഖം, ഖനനം മുതല്‍ സിമന്റ് വരെ വ്യാപിച്ചുകിടക്കുന്ന അദാനി സാമ്രാജ്യത്തിന് ഓഹരികള്‍ തുടര്‍ച്ചയായി ഇടിവ് നേരിട്ടത് തിരിച്ചടിയായി.

വായ്പാ വിവരങ്ങള്‍ തേടി ആര്‍ബിഐ
അതിനിടെ, അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് നല്‍കിയ വായ്പകളുടെ വിശദാംശങ്ങള്‍ റിസര്‍വ് ബാങ്ക് തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. മൊത്തം കടബാധ്യതയാ രണ്ട് ലക്ഷം കോടി രൂപയുടെ 40ശതമാനം രാജ്യത്തെ ബാങ്കുകളില്‍നിന്നെടുത്തതാണെന്നാണ് കണക്ക്.

Also Read

വരുമാനം 15 ലക്ഷമാണോ? നികുതി ബാധ്യത 20ശതമാനം ...

അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ പണയംവെയ്ക്കുന്നവര്‍ക്ക് വായ്പ നല്‍കേണ്ടെന്ന് സിറ്റി ഗ്രൂപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അദാനി ഓഹരികളിലെ കൃത്രിമത്വവും അക്കൗണ്ടിങ് തട്ടിപ്പുകളും ഷെല്‍ കമ്പനികളിലൂടെയുള്ള ഇടപെടലുകളും ആരോപിച്ചാണ് ഹിന്‍ഡെന്‍ബെര്‍ഗിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നത്. ഉയര്‍ന്ന കടബാധ്യതയെക്കുറിച്ചും വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യത്തെക്കുറിച്ചും ഇതോടെ ആശങ്ക ഉയര്‍ന്നു. ആരോപണത്തെ തള്ളി എഫ്പിഒയുമായി അദാനി മുന്നോട്ടുപോയെങ്കിലും ബുധനാഴ്ച രാത്രിയിറക്കിയ പ്രസ്താവനയിലാണ് നാടകീയമായ പിന്മാറ്റമുണ്ടായത്.

Content Highlights: Adani group's market losses hit $100 bn as stocks sink after FPO is shelved

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Guinnes Pakru

1 min

വീണ്ടും അച്ഛനായി, സന്തോഷം പങ്കുവെച്ച് ഗിന്നസ് പക്രു

Mar 21, 2023

Most Commented