ബാധ്യത തീര്‍ക്കാനും വികസന പദ്ധതികള്‍ക്കും 83,000 കോടി അദാനി വായ്പയെടുക്കുന്നു


ആഗോളതലത്തില്‍ പലിശ നിരക്ക് ഉയരുന്നുണ്ടെങ്കിലും കമ്പനിയുടെ ആസ്തികളും മികച്ച അടിത്തറയും കുറഞ്ഞ ചെലവില്‍ വായ്പ ലഭിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Photo: Facebook/Adanigroup

യര്‍ന്ന പലിശയുള്ള കടം വീട്ടുന്നതിനും പുതിയ പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനും അദാനി ഗ്രൂപ്പ് 83,000 കോടി(10 ബില്യണ്‍ ഡോളര്‍) രൂപ കടമെടുക്കുന്നു.

വിദേശ വായ്പ, ഗ്രീന്‍ ബോണ്ട് എന്നിവ ഉള്‍പ്പടെയുള്ള മാര്‍ഗങ്ങളാണ് പണം സമാഹരിക്കുന്നതിന് പരിഗണിക്കുന്നത്. കുറഞ്ഞ ബാധ്യതയുള്ള കടമെടുത്ത് ഉയര്‍ന്ന പലിശ നല്‍കുന്ന വായപ്കള്‍ തീര്‍ക്കാന്‍ മാത്രം ആറ് ബില്യണ്‍(50000 കോടി രൂപ) ഡോളര്‍ വായ്പയെടുക്കാനാണ് ഉദ്ദേശിക്കുന്നത്.

ഹരിത ഊര്‍ജം, ഡിജിറ്റല്‍ സേവനം, മാധ്യമം തുടങ്ങിയ മേഖലകളിലെ ഏറ്റെടുക്കലുകള്‍ മൂലമുള്ള ബാധ്യത കുറയ്ക്കുന്നതിനാണ് ഈ നീക്കം. വായ്പയെടുക്കാനുള്ള നടപടികള്‍ ഡിസംബറോടെ തുടങ്ങാനാണ് കമ്പനി പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്നറയിയുന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോളതലത്തില്‍ പലിശ നിരക്ക് ഉയരുന്നുണ്ടെങ്കിലും കമ്പനിയുടെ ആസ്തികളും മികച്ച അടിത്തറയും കുറഞ്ഞ ചെലവില്‍ വായ്പ ലഭിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ആഗോള വിപണി സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ വായ്പയെടുക്കല്‍ നീട്ടിവേയ്‌ക്കേണ്ട സാഹചര്യവും വന്നേക്കാം. തുടര്‍ച്ചയായുള്ള ഏറ്റെടുക്കലുകള്‍ വന്‍ ബാധ്യതയാണ് കമ്പനിക്ക് ഇപ്പോള്‍ ഉണ്ടാക്കിയിട്ടുള്ളത്.

Also Read

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 25 വർഷം കഴിയുമ്പോൾ ...

ഹരിത ഊര്‍ജം, തുറമുഖം എന്നീ മേഖലകളിലേയ്ക്കുള്ള കമ്പനിയുടെ വിപുലൂകരണത്തിനായി തുക സമാഹരിക്കാന്‍ വന്‍കിട കമ്പനകളുമായി ആദ്യഘട്ട ചര്‍ച്ച നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിംഗപൂരിലെ ജിഐസി, പിടിഇ, ടെമാസെക് ഹോള്‍ഡിങ്‌സ് എന്നീ വന്‍കിട കമ്പനികളുമായാണ് ചര്‍ച്ചനടത്തിയത്. ഇതേക്കുറിച്ച് കമ്പനി ഇതുവരെ വെളപ്പെടുത്തിയിട്ടില്ല.

Content Highlights: Adani Group considers raising $10 bn debt in lower-cost debt


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented