രാജ്യത്തൊട്ടാകെ ടെലികോം സേവനം നല്‍കാന്‍ അദാനിക്ക് അനുമതി


ടെലികോം സേവനം നല്‍കാന്‍ ലൈസന്‍സ് നേടിയതോടെ ജിയോ-എയര്‍ടെല്‍ എന്നിവയോട് മത്സരിക്കാനാണ് അദാനിയുടെ നീക്കമെന്ന് വ്യക്തമായി.

ഗൗതം അദാനി | Photo: Amit Dave| REUTERS

തുറമുഖം, വ്യോമയാനം, വൈദ്യുതി വിതരണം, സിമെന്റ് തുടങ്ങിയ മേഖലകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിനു പിന്നാലെ ടെലികോം സേവനവും പിടിച്ചെടുക്കാന്‍ അദാനി. അദാനി എന്റര്‍പ്രൈസസിന്റെ യൂണിറ്റായ അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ് ലിമിറ്റഡിന് രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസന്‍സ് ലഭിച്ചു.

അടുത്തയിടെ നടന്ന 5ജി ലേലത്തില്‍ സ്‌പെക്ട്രം വാങ്ങിയശേഷമാണ് പുതിയ നീക്കം. 212 കോടി രൂപ മുടക്കി 20 വര്‍ഷത്തേയ്ക്ക് 5ജി സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശമാണ് അദാനി സ്വന്തമാക്കിയത്.

രാജ്യത്തൊട്ടാകെ ടെലികോം സേവനം നല്‍കാന്‍ ലൈസന്‍സ് നേടിയതോടെ ജിയോ-എയര്‍ടെല്‍ എന്നിവയോട് മത്സരിക്കാനാണ് അദാനിയുടെ നീക്കമെന്ന് വ്യക്തമായി. ലൈസന്‍സ് സ്വന്തമാക്കിയത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ടെലികോം സേവനം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്വകാര്യ നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിനാണ് 5ജി സ്‌പെക്ട്രം വാങ്ങിയതെന്നുമായിരുന്നു നേരത്തെ കമ്പനി പറഞ്ഞിരുന്നത്.

Also Read

യൂറോപ്പിലും യുപിഐ: രാജ്യാന്തര പണമിടപാടിന് ...

പാഠം 183

ഭവന വായ്പാ പലിശ 'സീറോ': ബദൽ നിക്ഷേപത്തിലൂടെ ...

ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട്, മുംബൈ ഉള്‍പ്പടെയുള്ള ആറ് സര്‍ക്കിളുകളിലെ സേവനത്തിന് മാത്രമാണ് ലൈസന്‍സ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, രാജ്യത്തൊട്ടാകെ ടെലികോം, ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ കമ്പനി സജ്ജവുമാണ്.

Content Highlights: Adani Data Networks gets unified licence for full fledge telecom services


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented