എന്‍ഡിടിവി പിടിച്ചടക്കാന്‍ അദാനി പയറ്റിയത് അടിമയാക്കി ഉടമയാക്കല്‍ തന്ത്രം


Money Desk

പുതിയ പോര്‍മുഖം തുറന്നു: എന്‍ഡിടിവി പിടിച്ചടക്കി അംബനിയുടെ തട്ടകത്തില്‍ കയറാന്‍ വീണ്ടും അദാനി

.

അംബാനി-അദാനി പോരാട്ടത്തിന് മറ്റൊരു പോര്‍മുഖംകൂടി തുറന്നു. നേരിട്ടുള്ള മത്സരത്തിനായി അംബാനിയുടെ ബിസിനസുകള്‍ ലക്ഷ്യമിട്ട് വീണ്ടും അദാനി. പരിസ്ഥിതി സൗഹൃദ ഊര്‍ജമേഖല, ടെലികോം എന്നിവയ്ക്കുപിന്നാലെ മാധ്യമമേഖലയും പിടിച്ചടക്കാനാണ് അദാനിയുടെ പുതിയ നീക്കം.

ഇതോടെ രാജ്യത്തെ മാധ്യമ ബിസിനസില്‍ മുകേഷ് അംബനിയുടെ നെറ്റ് വര്‍ക്ക് 18നും അദാനിയുടെ എന്‍ഡിടിവിയും തമ്മില്‍ നേരിട്ടുള്ള മത്സരത്തിനാണ് വേദിയൊരുങ്ങുന്നത്.പിടിച്ചെടുക്കലിന്റെ വഴികള്‍
2009-10 കാലഘട്ടത്തില്‍ പ്രണോയ് റോയിയുടെ സ്വന്തം എന്‍ഡിടിവിയെടുത്ത 403 കോടി രൂപയുടെ വായ്പയാണ് അദാനിയുടെ പിടിയിലേയ്ക്ക് പ്രമുഖ ദേശീയ മാധ്യമത്തെ കൊണ്ടെത്തിച്ചത്.

7.56ശതമാനം ഓഹരികള്‍ മാത്രം കൈവശംവെച്ചിരുന്ന ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്‌സ് എന്‍ഡിടിവിക്കുവേണ്ടി വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡില്‍നിന്ന് രണ്ട് ഘട്ടമായി വായ്പയെടുത്തതാണ് കുരുക്കിന്റെ തുടക്കം.

2009 ജൂലായില്‍ 350 കോടി രൂപയും 2010 ജനുവരിയില്‍ 53 കോടി രൂപയുമാണ് വായ്പയെടുത്തത്. ലോണിന്റെ കരാര്‍ പ്രകാരം ആര്‍ആര്‍പിആറിന്റെ 99.99ശതമാനം ഓഹരി മൂലധനവും വായ്പയ്ക്കുപകരമായി ഏറ്റെടുക്കാന്‍ അനുവാദവും നല്‍കിയിരുന്നു.

എന്‍ഡിടിവിയുടെ 55.5ശതമാനം ഓഹരിയും സ്വന്തമായിരുന്ന പ്രണോയ് റോയിയും രാധികാ റോയിയും കൈവശമുള്ള ഓഹരിയുടെ ഒരുഭാഗം ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്‌സിന് കൈമാറണമെന്നും 2009 ജൂണിലെ വായ്പ കരാറില്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിബന്ധന പ്രകാരം 2010 ജനുവരിയോടെ എന്‍ഡിടിവിയിലുള്ള ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്‌സിന്റെ ഓഹരി വിഹിതം 29.18ശതമാനമായി ഉയര്‍ന്നു.

അടിമയാക്കി ഉടമയാക്കല്‍ തന്ത്രം
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി വെറും ഒരു ലക്ഷം രൂപ വിറ്റുവരവുണ്ടായിരുന്ന വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോള്‍ അദാനി ഗ്രൂപ്പിന്റെ കൈവശമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് അംബാനിയുടെ ഷെല്‍ കമ്പനിയാണ് വിശ്വപ്രധാനെന്നായിരുന്നു നേരത്തയുണ്ടായിരുന്ന അഭ്യൂഹം. അതായത് ആര്‍ക്കൊക്കെയോ വേണ്ടി എന്തൊക്കയെ ഉദ്ദേശത്തോടെ രൂപീകരിച്ച കമ്പനി വഴിയാണ് ഈ നീക്കം നടന്നെതന്ന് ചുരുക്കം.

വിശ്വപ്രധാന്‍ ആരുടെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു വെന്നത് ഇപ്പോഴും ദുരൂഹംമാത്രം. നെക്‌സ്റ്റ് വേവ് ടെലി വെഞ്ച്വേഴ്‌സ്, എമിനന്റ് നെറ്റ് വര്‍ക്‌സ് എന്നീ കമ്പനികളില്‍നിന്നാണ് വിശ്വപ്രധാനെ അദാനി ഏറ്റെടുക്കുന്നതെന്നുമാത്രം അറിയാം. അതിനുമുമ്പേ, വായ്പക്കുപകരം ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്‌സിന്റെ ഓഹരികള്‍ സ്വന്തമാക്കാനുള്ള അവകാശം വിശ്വപ്രധാന്‍ തന്ത്രപൂര്‍വും വിനിയോഗിച്ചിരുന്നു.

ഇതോടെ വിശ്വപ്രധാന്‍വഴി എന്‍ഡിടിവിയുടെ 29.18ശതമാനം ഓഹരികള്‍ വളഞ്ഞവഴി ഉപയോഗിച്ച് അദാനി കീശയിലാക്കി. അതായത് എന്‍ഡിടിവിയുടെ ഓഹരികള്‍ നേരിട്ടല്ല, മറ്റൊരുകമ്പനിവഴിയാണ് സ്വന്തമാക്കിയതെന്ന് ചുരുക്കം. അടിമയാക്കി ഉടമയാക്കല്‍ തന്ത്രം.

ചീത്തപ്പേരുണ്ടാക്കിയ വായ്പ
400 കോടി രൂപയുടെ വായ്പ എന്‍ഡിടിവി പ്രൊമോട്ടേഴ്‌സിന് നേരത്തെതന്നെ ചീത്തപ്പേരുണ്ടാക്കിയിരുന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വ്യവസ്ഥകള്‍ ലംഘിച്ചതായി സെബി കണ്ടെത്തിയതാണ് നാണക്കേടുണ്ടാക്കിയത്. വിശ്വപ്രധാനുമായുള്ള വായ്പ നിബന്ധനകള്‍ നിക്ഷേപകര്‍ക്ക് വെളിപ്പെടുത്താത്തതിന് എന്‍ഡിടിവി പ്രൊമോട്ടര്‍മാര്‍ കുറ്റക്കാരാണെന്നാണ് സെബി കണ്ടെത്തി. അതേ വായ്പയാണ് അദാനിയുടെ കയ്യില്‍ ഇപ്പോള്‍ എന്‍ഡിടിവിയെ എത്തിച്ചതും.

അദാനിയുടെ പിടിയില്‍നിന്ന് പ്രണോയ് റോയിക്ക് ഇനി എന്‍ഡിടിവിയെ രക്ഷിക്കാനാകുമോയെന്നാണ് ചോദ്യം. കമ്പനിയിലെ 26ശതമാനംകൂടി ഓഹരി സ്വന്തമാക്കാന്‍ ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിക്കുമെന്ന് അദാനി ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. തുറന്ന പോരാട്ടത്തിനാണ് ഇനി വേദി ഉണരുക. പ്രണോയ് റോയിയുടെ സാമ്രാജ്യം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ, പോരാട്ടം എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Content Highlights: Adani again to take over NDTV and enter Ambani's throne


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented