ഹരിത ഊര്‍ജം പിന്നിട്ട് 5ജി: നേരിട്ടുള്ള മത്സരത്തിനൊരുങ്ങി അംബാനിയും അദാനിയും  


Money Desk

അനുബന്ധ സ്ഥാപനമായ അദാനി ഡാറ്റ നെറ്റ് വര്‍ക്ക് വഴിയാണ് അദാനി ഗ്രൂപ്പ് സ്പക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നത്. ഗുജറാത്ത് സര്‍ക്കിള്‍, എന്‍എല്‍ഡി(രാജ്യത്തൊട്ടാകെ) ഏകീകൃത ലൈസന്‍സ് നേടാനാണ് അദാനിയുടെ നീക്കം.

ഗൗദം അദാനി, മുകേഷ് അംബാനി| Photo:Gettyimages

നേരിട്ടൊരു മത്സരത്തിനായി അംബാനിയുടെ ബിസിനസുകള്‍ ലക്ഷ്യമിട്ട് വീണ്ടും അദാനി. ഹരിത ഊര്‍ജമേഖലയ്ക്കുപിന്നാലെ 5ജി് പിടിക്കാന്‍ അദാനി തയ്യാറെടുത്തുകഴിഞ്ഞു.

ജൂലായ് 26ന് നടക്കുന്ന 5ജി സ്‌പെക്ട്രം ലേലത്തില്‍ അദാനി പങ്കെടുക്കുമെന്ന് ഉറപ്പായി. അഞ്ചാം തലമുറ ടെലികോം സേവനം ഉപഭോക്തൃ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദാനി പറയുന്നുണ്ടെങ്കിലും വ്യവസായമേഖലയ്ക്ക് അതത്ര വിശ്വസനീയമല്ല.

വിമാനത്താവളം മുതല്‍ ഡാറ്റ സെന്റര്‍വരെയുള്ള ബിസിനസുകള്‍ക്കുമാത്രമായി സ്വകാര്യ നെറ്റ് വര്‍ക്ക് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നാണ് അദാനി പറയുന്നുണ്ടെങ്കിലും ഉപഭോക്തൃ മൊബൈല്‍ സേവന മേഖലയെ വെറുതെവിടാന്‍ തയ്യാറാകുമോ?

അനുബന്ധ സ്ഥാപനമായ അദാനി ഡാറ്റ നെറ്റ് വര്‍ക്ക് വഴിയാണ് അദാനി ഗ്രൂപ്പ് സ്പക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നത്. ഗുജറാത്ത് സര്‍ക്കിള്‍, എന്‍എല്‍ഡി(രാജ്യത്തൊട്ടാകെ) ഏകീകൃത ലൈസന്‍സ് നേടാനാണ് അദാനിയുടെ നീക്കം. അത് നല്‍കുന്ന സൂചന മറ്റൊന്നുമല്ല.

അദാനിയെ കൂടാതം റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നീ കമ്പനികളുമാണ് 5ജി ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.

ലേലത്തിന് മുന്നോടിയായി ടെലികോം കമ്പനികള്‍ മറ്റ് കമ്പനികള്‍ക്ക് നേരിട്ട് സ്‌പെക്ട്രം അനുവദിക്കുന്നതിനെതിരെ രംഗത്തുവന്നിരുന്നു. സ്വകാര്യ നെറ്റ് വര്‍ക്ക് സ്ഥാപിക്കാന്‍ തങ്ങളില്‍നിന്ന് സ്‌പെക്ട്രം പാട്ടത്തിന് നല്‍കാമന്നായിരുന്നു ഇവരുടെ വാദം. ഇക്കാര്യത്തില്‍ അനുകൂല നിലപാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

അദാനി എന്റര്‍പ്രൈസസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള അദാനി ഡാറ്റ നെറ്റ് വര്‍ക്‌സിന്റെ ആസ്തി 248.35 കോടി രൂപയാണ്. 4730.66 കോടിയാണ് അദാനി എന്റര്‍പ്രൈസസിന്റെ ആസ്തി. റിലയന്‍സ് ജിയോയ്ക്ക് 1.98 ലക്ഷം കോടി രൂപയും ഭാരതി എയര്‍ടെലിന് 75,886.8 കോടി രൂപയും ആസ്തിയുണ്ട്. വോഡാഫോണ്‍ ഐഡിയയ്ക്ക് 80,918 കോടിയുടെ ബാധ്യതയാണ് ബാലന്‍സ്ഷീറ്റിലുള്ളത്.

രാജ്യത്തെ ഏറ്റവും സമ്പന്നരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഒരുവര്‍ഷം മുമ്പുവരെ വ്യത്യസ്ത ബിസിനസുകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. 65 കാരനായ അംബാനി, എണ്ണ ശുദ്ധീകരണ-പെട്രോ കെമിക്കല്‍ ബിസിനസില്‍നിന്ന് ടെലികോം റീട്ടെയില്‍ ബിസിനസുകളിലേയ്ക്കും പടര്‍ന്നുകയറി. അദാനിയാകട്ടെ, തുറമുഖങ്ങളില്‍നിന്ന് കല്‍ക്കരി, ഊര്‍ജ വിതരണം, വിമാനത്താവളങ്ങള്‍, ഡാറ്റ സെന്റര്‍ എന്നിവിടങ്ങളിലേയ്ക്കും ബിസിനസ് വ്യാപിപ്പിച്ചു. 60കാരനായ അദാനി ഈയിടെയാണ് പെട്രോ കെമിക്കല്‍ മേഖലയിലേയ്ക്കും കടന്നു.

Also Read

അദാനിയും അംബാനിയും നേർക്കുനേർ: പടക്കളത്തിൽ ...

economy analysis

രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയിൽ: ആർ.ബി ...

സോളാല്‍ പാനലുകള്‍, ബാറ്ററികള്‍, ഹരിത ഊര്‍ജം എന്നീ മേഖലയില്‍ മള്‍ട്ടി ബില്യണ്‍ ഡോളറിന്റെ പദ്ധിതകളാണ് മുകേഷ് അംബാനി കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിച്ചത്. 2030ഓടെ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ ഉത്പാദകരാകാനുള്ള പദ്ധതിയുമായി അദാനിയും മുന്നോട്ടുപോകുകയാണ്. വ്യാപാര മേഖലയിലെ രണ്ട് ഗുജറാത്തി വ്യവസായികളുടെ മത്സരം ഇതുകൊണ്ട് അവസാനിക്കുമോ?

Content Highlights: 5G after green energy: Ambani and Adani set for direct competition

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented