ബാങ്കുകളിലെ പ്രതിസന്ധിയെക്കുറിച്ച് പഠിച്ച യുഎസ് ഗവേഷകര്‍ക്ക് നൊബേല്‍


ബാങ്കുകളും സാമ്പത്തകി പ്രതിസന്ധികളും സംബന്ധിച്ച പഠനത്തിനാണ് പുരസ്‌കാരം.

Ben S Bernanke, Douglas W Diamond and Philip H Dybvig , this year's winners of the Nobel Prize in Economic Sciences. (Photo: @NobelPrize/ Twitter)

സ്റ്റോക്ക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം യുഎസിലെ സാമ്പത്തിക വിദഗ്ധര്‍ക്ക്. ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൗബ്വിഗ് എന്നിവര്‍ക്ക് നല്‍കുന്നതായി റോയല്‍ സ്വീഡീഷ് അക്കാദമിയിലെ നൊബേല്‍ പാനല്‍ പ്രഖ്യാപിച്ചു.

ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനാണ് ഇവരെ നോബേലിന് അര്‍ഹരാക്കിയത്. സമ്മാന തുകയായ 23.85 കോടി രൂപ(10 ദശലക്ഷം സ്വീഡീഷ് ക്രോണര്‍) ഡിസംബര്‍ 10ന് കൈമാറും.

നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുമ്പോള്‍ ബാങ്കുകള്‍ തകര്‍ച്ച നേരിടുന്നതെങ്ങനെയെന്ന് സ്ഥിതിവിവര കണക്കുകളും ചരിത്ര സ്രോതസ്സുകളും ഉപയോഗിച്ച് ബെന്‍ ബെര്‍നാങ്കെ വിശദീകരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് 30കളിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് 1983ലെ പ്രബന്ധത്തിലാണ് അദ്ദേഹം പ്രതിപാദിച്ചിട്ടുള്ളത്.

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ ജേതാക്കളില്‍ ഏറെപ്പേരും യുഎസില്‍നിന്നുള്ളവരാണ്. രണ്ടുവനിതകളും നേരത്തെ അര്‍ഹരായി. 2009ല്‍ എലിനോര്‍ ഓസ്‌ട്രോമും 2019ല്‍ എസ്തര്‍ ഡഫ്‌ലോയും.

മറ്റ് ശാസ്ത്രശാഖകളിലെതില്‍നിന്ന് വ്യത്യസ്തമായി സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരം ആല്‍ഫ്രെഡ് നൊബേലിന്റെ സ്മരണക്കായി സ്വീഡിഷ് കേന്ദ്ര ബാങ്കാണ് നല്‍കിവരുന്നത്.

Content Highlights: 3 US-based economists given Nobel Prize for work on banks


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാ തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented