Photo: Gettyimages
വ്യാപകമായ പ്രചാരം ലഭിച്ചതോടെ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം(എന്‍.പി.എസ്)കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ഒമ്പത് ലക്ഷം കോടി രൂപയായി. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട കണക്കുപ്രകാരം ആസ്തിയിലെ വാര്‍ഷിക വര്‍ധന 22 ശതമാനമാണ്.
കോര്‍പറേറ്റ്, ഓള്‍ സിറ്റിസണ്‍ മോഡല്‍ വിഭാഗങ്ങളിലായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം പേരാണ് ചേര്‍ന്നത്. സര്‍ക്കാര്‍ ഇതര വിഭാഗങ്ങളിലായി ഒരു സാമ്പത്തിക വര്‍ഷം ഇതാദ്യമായാണ് 10 ലക്ഷം പേര്‍ എന്‍പിഎസില്‍ ചേരുന്നത്.
2018 മാര്‍ച്ച് 31ലെ കണക്കു പ്രകാരം 2,34,579 കോടി രൂപയായിരുന്ന ആസ്തി 2023 മാര്‍ച്ച് ആയപ്പോള്‍ 8,98,342 കോടി രൂപയായി. അഞ്ചു വര്‍ഷത്തിനിടെ വരിക്കാരുട എണ്ണം 2.11 കോടിയില്‍നിന്ന് 6.33 കോടിയുമായി.
കോര്‍പറേറ്റ് വിഭാഗത്തിലെ നിക്ഷേപം 1.17 ലക്ഷം കോടിയിലെത്തി. 29.4 ശതമാനമാണ് വര്‍ധന. ഓള്‍ സിറ്റിസണ്‍ മോഡലില്‍ കൈകാര്യം ചെയ്യുന്ന ആസ്തി 42,623 കോടിയുമായി. വാര്‍ഷിക വര്‍ധനവാകട്ടെ 31 ശതമാനവുമാണ്.
റിട്ടയര്‍മെന്റിനുശേഷമുള്ള ഭാവി സുരക്ഷിതമാക്കാന്‍ സാധാരണക്കാര്‍ക്കിടയില്‍ അവബോധം വര്‍ധിച്ചതാണ് എന്‍പിഎസിലെ നിക്ഷേപത്തില്‍ കുതിപ്പുണ്ടാക്കിയത്. കോവിഡിനുശേഷമാണിതെന്നതും ശ്രദ്ധേയമാണ്.
Also Read
പലശ നിരക്ക് കൂടിയിട്ടും നികുതിയിളവുകള്‍ (പുതിയ നികുതി വ്യവസ്ഥയിലേയ്ക്ക് മാറുമ്പോള്‍) പിന്‍വലിക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടും എന്‍പിഎസില്‍ നിക്ഷേപക താല്‍പര്യം കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്‍പിഎസിലെ ഇക്വിറ്റി അധിഷ്ഠിത നിക്ഷേപ പദ്ധതയില്‍നിന്ന് ശരാശരി ലഭിച്ചത് ശരാശറി 12 ശതമാനം ആദായമാണ്.
ഇരുപത് വര്‍ഷം പിന്നിടുമ്പോള്‍ എന്‍പിഎസ് കൈകാര്യം ചെയ്യുന്ന ആസ്തി ഒമ്പത് ലക്ഷം കോടി രൂപയായെന്നത് ശ്രദ്ധേയമാണ്. വരിക്കാരുടെ എണ്ണമാകട്ടെ 6.32 കോടിയുമായി. 26 കോടി വരിക്കാരുള്ള ഇപിഎഫ് കൈകാര്യം ചെയ്യുന്ന ആസ്തി 11 ലക്ഷം കോടി മാത്രമാണ്.
സ്ഥിര നിക്ഷേപ പദ്ധതികളേക്കാള്‍ വിപണി അധിഷ്ഠിത പദ്ധതികള്‍ക്ക് ചെറുപ്പക്കാരായ നിക്ഷേപകര്‍ മുന്‍ഗണന നല്‍കുന്നു എന്നതിന്റെ സൂചന കൂടിയാണ് എന്‍പിഎസിന്റെ മുന്നേറ്റം
Content Highlights: 10 Lakh New Subscribers: NPS's overall AUM at ₹9-lakh crore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..