ചൈനയിലെ ബിസിനസ് പിടിച്ചെടുക്കാന്‍ ഇന്ത്യ: 16 മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സംവിധാനം


പദ്ധതികളുടെ രൂപകല്പന, അംഗീകാരം ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കല്‍, എളുപ്പത്തില്‍ ചെലവ് കണക്കാക്കല്‍ എന്നിവയ്ക്ക് ഒറ്റത്തവണ പരിഹാരം കാണാന്‍ നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും സഹായകരമാകുകയാണ് പ്ലാറ്റ്‌ഫോമിന്റെ ഉദ്ദേശം.

china

ചൈനയില്‍നിന്ന് വ്യവസായങ്ങളെ റാഞ്ചാന്‍ പദ്ധതി തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 16 മന്ത്രാലയങ്ങളെ സംയോജിപ്പിച്ച് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങി.

100 ലക്ഷം കോടി രൂപ (1.2 ലക്ഷം കോടി ഡോളര്‍)യുടെ പിഎം ഗതി ശക്തി പദ്ധതിയുടെ ഭാഗമായാണ് നടപടി. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ കാലാതാമസവും അധിക ചെലവും ഒഴിവാക്കി മുന്നേറുകയാണ് ലക്ഷ്യം.പദ്ധതികളുടെ രൂപകല്പന, അംഗീകാരം ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കല്‍, എളുപ്പത്തില്‍ ചെലവ് കണക്കാക്കല്‍ എന്നിവയ്ക്ക് ഒറ്റത്തവണ പരിഹാരം കാണാന്‍ നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും സഹായകരമാകുകയാണ് പ്ലാറ്റ്‌ഫോമിന്റെ ഉദ്ദേശം. ഒറ്റത്തവണ തീര്‍പ്പാക്കലാണ് ലക്ഷ്യമിടുന്നത്. ആഗോള കമ്പനികളെ ഇന്ത്യയെ ഉത്പാദന കേന്ദ്രമായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

ചൈനയില്‍ ഇപ്പോഴും തുടരുന്ന ലോക്ഡൗണ്‍ പ്രതിസന്ധി നേട്ടമാക്കാനാണ് ഇന്ത്യയുടെ നീക്കം. ചൈനയ്ക്ക് പുറത്ത് നിര്‍മാണകേന്ദ്രം തുറക്കുകയെന്ന കമ്പനികളുടെ 'ചൈന പ്ലസ്' നയം ഇന്ത്യയ്ക്ക് നേട്ടമാണ്. വിതരണ മേഖലയിലെയും ബിസിനസിലെയും വൈവിധ്യവത്കരണമാണ് കമ്പനികള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

Also Read
പാഠം 182

മോഹിപ്പിക്കും, പിന്നെ അപകടത്തിലാക്കും: ...

ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായ ഇന്ത്യയില്‍ തൊഴില്‍ ചെലവ് കുറവാണെന്നതും ഇംഗ്ലീഷ് സംസാരിക്കുന്ന തൊഴിലാളികളുടെ ലഭ്യതയുമൊക്കെയാണ് ഇതിനുപിന്നില്‍. അതേസമയം, അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയാണ് നിക്ഷേപകരെ ഇപ്പോഴും രാജ്യത്തുനിന്ന് അകറ്റുന്നത്. ഇത് പരിഹരിക്കാനാണ് പിഎം ഗതിശക്തി പദ്ധതി ആസൂത്രണംചെയ്തിട്ടുള്ളത്. ചരക്കുകളുടെയും നിര്‍മിത ഘടകങ്ങളുടെയും നീക്കം സുഗമമാക്കുന്നതരത്തിലുള്ള വികസനമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

പ്രത്യേക നിര്‍മാണ മേഖലകള്‍ തിരിച്ചറിഞ്ഞ് റെയില്‍വേ ശൃംഖല, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതിലൂടെയാണിത് സാധ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്.

Content Highlights: $1.2-trn 'PM Gati Shakti' plan can snatch away factories from China


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented