സീബ്രോണിക്സ് ഇന്‍ഡ്യ ഇയര്ഫോണുകളോടെയുളള ബ്ലൂടൂത്ത് മോഡ്യൂള്‍ അവതരിപ്പിച്ചു.
ഇയര്ഫോണുകളോടു കൂടിയെത്തുന്ന ഈ ബ്ലൂടൂത്ത് മോഡ്യൂള്‍ (ZEB-BE380T) ഏത് ഇയര്ഫോണിനേയും വയര്‍ലെസ് ആക്കുന്നു.
വയര്‍ലെസ് ഓഡിയോ നല്കുന്ന സൗകര്യവും സ്വാതന്ത്ര്യവും ഇഷ്ടപ്പെടുന്ന വ്യക്തികളിലൊരാളാണ് നിങ്ങളെങ്കില്‍ മികച്ച ഉത്പന്നമായിരിക്കും ഇതെന്ന് സംശയമില്ല.
ഈ ബ്ലൂടൂത്ത് മോഡലിന് 3.5 മിമീ ജാക്കാണുളളത്. ആകര്‍ഷകവും വളരെ ഭാരംകുറഞ്ഞതുമായ മോഡ്യൂളുമായി ഘടിപ്പിക്കുമ്പോള്‍ ഏത് ഇയര്‍ഫോണും വയര്‍ലെസ് ആയിത്തീരും.
വോള്യം, മീഡിയാ കണ്ട്രോള് ബട്ടണുകള്‍ അതിനോട് ചേര്‍ത്തുതന്നെ നിര്‍മ്മിച്ചിരിക്കുന്നു. എംപി3 പ്ലേബാക്കിനായി ഒരു മൈക്രോഎസ്ഡി സ്ലോട്ടുംഉണ്ട്.
ഇതോടൊപ്പമുള്ള ഇയര്‍ഫോണുകള്‍ക്ക് പാസ്സീവ് നോയിസ് ക്യാന്സലേഷന് സവിശേഷതകൂടിയുണ്ട്. ധരിക്കുന്നതിന് ഇയര്‍ കപ്പുകളും കാഴ്ചയ്ക്ക് അധിക മൂല്യം പ്രദര്‍ശിപ്പിക്കുന്ന മെറ്റാലിക് ഡിസൈന്‍ഡ് പുറം ഫിനിഷുമാണ് ഉള്ളത്.
യാത്രയില്‍ സംഗീതത്തെ ഒപ്പംകൊണ്ടു പോകാവുന്ന പാകത്തില്‍ ഏതുതരം വസ്ത്രത്തിലും അനായാസം പിന് ചെയ്തു വെക്കാവുന്ന ഒരു ക്ലിപ് ഡിസൈനോടു കൂടിയാണ് മോഡ്യൂള്‍ എത്തുന്നത്.
ബ്ലൂടൂത്തിന്റെ പരിധി 10 മീറ്ററാണ്.
ഇയര്ഫോണുകളോടു കൂടിയുളള ഈ ബ്ലൂടൂത്ത് മോഡ്യൂള്‍ കറുപ്പ്, വെളള എന്നീ നിറങ്ങളില്‍ മുന്‍നിര റീട്ടെയില്‍ സ്റ്റോറുകളില്‍ ലഭ്യമാകും.