12 മണിക്കൂര്‍വരെ പ്ലേബാക്ക് സമയംലഭിക്കുന്ന പോര്‍ട്ടബിള്‍ വയര്‍ലെസ് സ്പീക്കര്‍ സെബ്രോണിക്‌സ് പുറത്തിറക്കി.

മികച്ച ശബ്ദനിലവാരവും ബാറ്ററി ബാക്കപ്പും സെബ്രോണിക്‌സിന്റെ മാസ്റ്റര്‍പീസില്‍ ലഭിക്കും. ഫാബ്രിക് ഫിനിഷോടുകൂടിയാണ് പോര്‍ട്ടബിള്‍ സ്പീക്കര്‍ ഉപഭോക്താക്കളിലെത്തുന്നത്. 

മികച്ച നിലവാരമുള്ള ശബ്ദവും ഉയര്‍ന്ന പ്രതിധ്വനിശേഷിയും 12 മണിക്കൂര്‍ തുടര്‍ച്ചയായുള്ള പ്ലേബാക്ക് സമയവും മാസ്റ്റര്‍പീസിനെ വ്യത്യസ്തമാക്കുന്നു.

യഥാര്‍ത്ഥ വയര്‍ലെസ് പ്രവര്‍ത്തനശേഷി ഉപയോഗിച്ച് മറ്റൊരുസെബ്മാസ്റ്റര്‍പീസുമായി സംയോജിപ്പിക്കുമ്പോള്‍ മികച്ച സ്റ്റീരിയോ അനുഭവം ലഭിക്കും. 16(8+8)വാട്‌സ് ആര്‍എംഎസ് ശബ്ദശേഷിയാണ് സ്പീക്കറുകള്‍ക്കുള്ളത്.

ഇതിന്റെ തിളക്കമാര്‍ന്ന മുകളിലെ പാനലിലാണ് കണ്‍ട്രോള്‍ ബട്ടണുകള്‍ നല്‍കിയിരിക്കുന്നത്. കോള്‍ ഫങ്ഷന്‍ ഉപയോഗിച്ച് കോളുകള്‍ സ്വീകരിക്കാനും കഴിയും.

യുഎസ്ബി, മൈക്രോ എസ്ഡി, ഓക്‌സിലറി എന്നീ സംവിധാനങ്ങള്‍ സ്പീക്കറിലുണ്ട്. എഫ്എം റേഡിയോയും ലഭിക്കും. മികച്ച സ്റ്റീരിയോ അനുഭവമാണ് സെബ്രോണിക്‌സിന്റെ 'മാസ്റ്റര്‍പീസി'ന് നല്‍കാന്‍ കഴിയുകയെന്ന് സെബ്രോണിക്‌സ് ഇന്ത്യയുടെ ഡയറക്ടറായ പ്രദീപ് ജോഷി പറയുന്നു.

ഇന്ത്യയിലുടനീളമുള്ള മുന്‍നിര റീട്ടെയില്‍ ഷോപ്പുകളില്‍ സെബ് മാസ്റ്റര്‍പീസ് ലഭ്യമാണ്.