പോര്‍ട്ടബിള്‍ സ്പീക്കര്‍ ആക്‌സല്‍ ബൂം ബോക്‌സിന്റെ് പുതിയ മോഡല്‍ സെബ്രോണിക്‌സ് പുറത്തിറക്കി. 

പ്രത്യേകതകള്‍:

  1. ബിടി/എസ്ഡി/യുഎസ്ബി/ഒക്‌സ് മുതലായ കണക്ടിവിറ്റി.
  2. ഉപോയോഗിക്കാന്‍ സൗകര്യത്തിനായി ഹാന്‍ഡില്‍ ബാര്‍.
  3. സംയോജിത ഇക്വിലൈസര്‍, ഗഹനമായി മുഴങ്ങുന്ന ശബ്ദവും ആകര്‍ഷണീയതയും
  4. വീട്ടിനകത്തും പുറത്തും ഉപയോഗിക്കാം
  5. വിനോദയാത്രകള്‍, സൗഹൃദസംഗമങ്ങള്‍, പാര്‍ട്ടികള്‍ എന്നിവയ്ക്ക് അനുയോജ്യം.

'ആക്‌സല്‍' എന്നാണ് പുതിയ പോര്‍ട്ടബിള്‍ സ്പീക്കറിന്റെ പേര്. കാഴ്ചയില്‍ റിട്രോബൂം ബോക്‌സ് പോലെ തോന്നിക്കുന്ന ഇതില്‍ ആഗ്രഹിക്കുന്ന വിധത്തില്‍ സംഗീതം കേള്‍ക്കാനായി മള്‍ട്ടി  കണക്റ്റിവിറ്റി ഓപ്ഷന്‍സ് ഉണ്ട്. 

മറ്റ് ബ്ലൂടൂത്ത് സ്പീക്കറുകളില്‍നിന്ന് വ്യത്യസ്തമായ രൂപകല്പനയാണ് ആക്‌സലിന്റെ പ്രത്യേകത. ശബ്ദത്തില്‍ അതിശക്തമാണെങ്കിലും ഭാരം കുറഞ്ഞ ഒതുങ്ങിയരൂപം റിട്രോബൂം ബോക്‌സ് സങ്കല്‍പ്പത്തിന് പുതിയമാനം നല്‍കുന്നു. 

വോള്യംകണ്‍ട്രോള്‍, മീഡിയാ കണ്‍ട്രോള്‍, ഈക്വലൈസര്‍ എന്നിവയുടെ ബട്ടണുകള്‍ മുകള്‍ ഭാഗത്താണ്. ഇവിടെ ബ്ലൂ ടൂത്ത് സംയോജിപ്പിച്ചാല്‍ ഫോണില്‍ സംസാരിക്കാം. പോര്‍ട്ടബിള്‍ സ്പീക്കര്‍ ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്.