സെബ്രോണിക്‌സ് 2.0 വയര്‍ലെസ് സ്പീക്കറുകള്‍ പുറത്തിറക്കി.

പ്രത്യേകതകള്‍:

പോര്‍ട്ടബിള്‍ 2.0 വയര്‍ലെസ്സ് സ്പീക്കര്‍
ഡ്യുവല്‍ മോഡുകള്‍- പെയര്‍ ചെയ്തതും തനിച്ചുള്ളതും
ബിടി, ഓക്‌സിലറി ഇന്‍പുട്ടുകള്‍
വോള്യം കണ്‍ട്രോള്‍
ബില്‍റ്റ് ഇന്‍ റീചാര്‍ജ്ജബിള്‍ ബാറ്ററി

ജൈവ് 2.0 എന്ന പേരിലുള്ള സ്പീക്കറുകള്‍ ഇടതും വലതും സ്പീക്കറുകള്‍ക്കിടയില്‍ വയര്‍ലെസ്സ് കണക്ഷനുള്ളതായതിനാല്‍ 2.0 സ്പീക്കറില്‍ ഉള്ളത് പോലെ പെയേര്‍ഡ് മോഡിലോ രണ്ട് വേറിട്ട പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ പോലെയോ ഉപയോഗിക്കുന്നത് എളുപ്പമാണ്. ഇതിന് 5+5വാട്‌സ് ഔട്ട്പുട്ടാണുള്ളത്. 

ഇതുവഴി പാട്ടുകേള്‍ക്കുമ്പോഴും സിനിമ കാണുമ്പോഴും മികച്ച ബാസ്സിനൊപ്പം ഉയര്‍ന്ന ശബ്ദവും ലഭിക്കും. ഒരു ഓക്‌സിലറി കേബിള്‍ സഹിതം വരുന്ന ഇത് നിങ്ങളുടെ കംപ്യൂട്ടര്‍, ടിവി, ഗെയിമിങ്ങ് കണ്‍സോള്‍ തുടങ്ങിയവയുമായി ബന്ധിപ്പിക്കുമ്പോള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതാണ്.

ബ്ലാക്ക് മാറ്റ് ഫിനിഷും വോള്യം കണ്‍ട്രോള്‍ ബട്ടണുകളും, പിന്നില്‍ ഒരു പ്ലേ ബട്ടണും ഉള്ളതാണ് ജൈവ്. പ്ലേ ബട്ടണില്‍ 2 സെക്കന്‍ഡ് അമര്‍ത്തിയാല്‍ ഇന്‍ഡിവിജ്വല്‍ ക്രമീകരണത്തിലും പെയേര്‍ഡ് ക്രമീകരണത്തിലും  സ്പീക്കറുകള്‍ പ്ലേ ചെയ്യാനാവും. 

jive

പെയേര്‍ഡ് മോഡില്‍ രണ്ട് സ്പീക്കറുകള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ പോലുള്ള ഒരു സോഴ്‌സ് ഉപയോഗിക്കുകയും, സ്പീക്കറുകള്‍ പരസ്പരം അകറ്റി വെയ്ക്കുകയും ചെയ്യാം. ഇന്‍ഡിവിജ്വല്‍ മോഡില്‍ രണ്ട് സ്പീക്കറുകളും വേറിട്ട വയര്‍ലെസ്സ് സ്പീക്കറായി ഉപയോഗിക്കാം. 8 മണിക്കൂര്‍ പ്ലേ ബാക്ക് സമയം ലഭിക്കുന്നതിനാല്‍ ദീര്‍ഘനേരം സംഗീതം ആസ്വദിക്കാം.  

കറുപ്പ് നിറത്തില്‍ ലഭ്യമായ ജൈവ് ഇന്ത്യയിലുടനീളമുള്ള എല്ലാ പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകളിലും ലഭ്യമാണ്.