ഐടി പെരിഫെറല്‍സ്, ഓഡിയോ/വീഡിയോ, സര്‍വെയ്‌ലന്‍സ് ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന സെബ്രോണിക്‌സ് 10,000എംഎഎച്ച് മുതല്‍ 20,000 എംഎഎച്ച് വരെ ശേഷിയുള്ള പവര്‍ ബാങ്കുകള്‍ അവതരിപ്പിച്ചു.

ആകര്‍ഷകമായ കറുപ്പ് നിറവും, മുകളില്‍ ഗ്രാഫിക് ഡിസൈനുമായാണ് പവര്‍ ബാങ്കുകള്‍ക്കുള്ളത്. ഉയര്‍ന്ന ബാറ്ററിശേഷിയോടൈാപ്പം എല്‍ഇഡി ഡിസ്‌പ്ലേയുടേത് പോലുള്ള സവിശേഷതകളുമുണ്ട്. 

power bankഎല്‍ഇഡി ടോര്‍ച്ച്, ഇന്‍പുട്ടിന് വേണ്ടിയുള്ളമൈക്രോ യുഎസ്ബി, ഔട്ട്പുട്ടിന് വേണ്ടിയുള്ള രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയും പവര്‍ ബാങ്കുകളിലുണ്ട്. ഡിവൈസുകള്‍വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇവയ്ക്കുകഴിയും.  

ഇന്റലിജന്റ് ഇന്‍ഫര്‍മേറ്റീവ് ഡിജിറ്റല്‍ ഡിസ്‌പ്ലേയോടെ രൂപകല്‍പ്പന ചെയ്ത ഈ മോഡലുകള്‍ പവര്‍ ബാങ്കില്‍ അവശേഷിക്കുന്ന ചാര്‍ജ്ജ് കാണിക്കുകയും എപ്പോള്‍ ചാര്‍ജ്ജ് ചെയ്യണമെന്ന് തീരുമാനിക്കാന്‍ സഹായിക്കുകയും ചെയ്യും.  ആള്‍ട്ര സ്‌റ്റൈലിഷായ ഈ പവര്‍ ബാങ്കുകളുടെപ്രവര്‍ത്തനക്ഷമതയും രൂപഭംഗിയുംചുറ്റുപാടുകള്‍ക്ക് അനുസൃതമായി രൂപകല്‍പ്പന ചെയ്തതാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ട്, ഇന്‍പുട്ട്/ഔട്ട്പുട്ട് ഷോര്‍ട്ട്, ഓവര്‍ ചാര്‍ജ്ജ്, ഓവര്‍ ഡിസ്ചാര്‍ജ്ജ് എന്നിവയില്‍ നിന്നുള്ള സംരക്ഷണവും ഉറപ്പ് നല്‍കുന്നു. ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ഷോപ്പുകളില്‍ ഉത്പന്നം ലഭ്യമാണ്.