zeb soulസെബ്രോണിക്‌സ് സെബ്-സോള്‍ വയര്‍ലെസ് നെക്ക് ബാന്‍ഡ് ഇയര്‍ഫോണ്‍ അവതരിപ്പിച്ചു. 11 മണിക്കൂര്‍ തുടര്‍ച്ചയായി സംഗീതമാസ്വദിക്കാന്‍ ഇതിലൂടെ കഴിയും.

കാന്തിക ഇയര്‍പീസുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇയര്‍ഫോണുകള്‍ക്കൊപ്പം ലഭിക്കുന്ന 10എംഎം ഡ്രൈവറുപയോഗിച്ച് മികച്ചരീതിയില്‍ സംഗീതം ആസ്വദിക്കാനാകും. അതിനൂതനമായ ചിപ്പ്‌സെറ്റും എഎസി കോഡെകുമുണ്ട്.

ആന്‍ഡ്രോയ്ഡ്, ഒഎസ് ഉപകരണങ്ങള്‍ക്കായി വിസിപ്പിച്ചിരിക്കുന്ന വോയ്‌സ് അസിസ്റ്റന്റ് പിന്തുണ ഉപയോഗിച്ച് അതിവേഗം മറുപടികള്‍ ലഭിക്കുകയും ചെയ്യും.

zeb soul

ഡ്യുവല്‍ പെയറിങ് സംവിധാനവുള്ളതിനാല്‍ രണ്ട് ഉപകരണങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയും. വെള്ളംവീണാല്‍ പ്രതിരോധിക്കുന്ന ഇയര്‍ഫോണില്‍ ബില്‍റ്റ് ഇന്‍ മൈക്കും കോളുകള്‍ക്കായി വൈബ്രേഷന്‍ അലര്‍ട്ടുമുണ്ട്. 

കറുപ്പ്, ചാരനിറം, ചുവപ്പ്, നീല തുടങ്ങിയ നാലുനിറങ്ങളില്‍ രാജ്യത്തുടനീളമുള്ള റീട്ടെയില്‍ ഷോപ്പുകളില്‍ ഉത്പന്നം ലഭിക്കും.