ല്‍ഇഡി ടോര്‍ച്ച്, ബ്ലുടൂത്ത് സ്പീക്കര്‍, എഫ്എം റേഡിയോ,മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ടുള്ള എംപി3 പ്ലയര്‍, പവര്‍ ബാങ്ക് ഇതെല്ലാംകൂടി വാങ്ങണമെങ്കില്‍ നിങ്ങല്‍ എത്ര രൂപ മുടക്കേണ്ടിവരും?

മാത്രമല്ല ഇവയെല്ലാം സൂക്ഷിക്കാന്‍ കൂടുതല്‍ സ്ഥലം കണ്ടെത്തേണ്ടിയുംവരും. യാത്രയിലോ മറ്റോ ഇതെല്ലാം കൊണ്ടുനടക്കാന്‍ അസൗകര്യവുമാണ്. 

എന്നാല്‍ അതെല്ലാം ഇനി മറന്നേക്കൂ. സെബ്രോണിക്‌സിന്റെ എസ്റ്റീം വന്നുകഴിഞ്ഞു. സൈക്കളില്‍ പിടിപ്പിക്കാനുള്ള മൗണ്ടുകൂടിയായപ്പോള്‍ എല്ലാ പൂര്‍ത്തിയായി. രാവിലെ ഇനി പാട്ടുകേട്ടും ലൈറ്റ് തെളിച്ചും സൈക്കിള്‍ സവാരി നടത്താം.

ഭാരം കുറവെന്നതാണ് ഏറ്റവും ആകര്‍ഷണം. ഒരു ടോര്‍ച്ചിന്റെ ആകൃതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ഉത്പന്നത്തിന്റെ ഒരറ്റത്ത് എല്‍ഇഡി ലൈറ്റും മറ്റെ അറ്റത്ത് സ്പീക്കറുമാണ്. നടുവിലായി വോള്യം കണ്‍ട്രോള്‍ നല്‍കിയിരിക്കുന്നു. ഓരോതവണ അമര്‍ത്തുമ്പോഴും എഫ്എം, എംപി3 പ്ലയര്‍ എന്നിങ്ങനെയായി ഗാഡ്ജറ്റ് മാറുന്നു. 

zebronics

  • കാറിലോ സൈക്കിളിലോ അനായാസം പിടിപ്പിക്കാം.
  • ബ്ലൂടൂത്തുവഴി പാട്ടുകേള്‍ക്കാം.
  • തെളിച്ചമുള്ള ടോര്‍ച്ചായി ഉപയോഗിക്കാം.
  • കയ്യില്‍ എളുപ്പത്തില്‍ കൊണ്ടുനടക്കാം. എവിടെയും സൂക്ഷിക്കാം.
  • ഭാരം കുറവ്.
  • ഫോണിലെ ബാറ്ററി തീര്‍ന്നാല്‍ പവര്‍ ബാങ്ക് ആക്കാം.
  • ദീര്‍ഘസമയം പാട്ടുകേള്‍ക്കാം.
  • ബില്‍റ്റ് ഇന്‍ സ്പീക്കര്‍ ഉപയോഗിച്ച് കോളുകള്‍ സ്വീകരിക്കാം.

വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്രയധികം വ്യത്യസ്ത ഉപയോഗങ്ങള്‍ നടക്കുന്ന ഒരു ഉത്പന്നം എന്തുകൊണ്ടും ഗാഡ്ജറ്റ് പ്രേമികള്‍ക്ക് ഉപകാരപ്രദമാണ്. 

torch

ബാറ്ററി ശേഷി 2000 എംഎഎച്ച് ആണ്. ബ്ലൂടൂത്ത്, എംപി3 പ്ലയര്‍, ടോര്‍ച്ച് തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ഏറെ നേരം പ്രവര്‍ത്തിക്കുമെങ്കിലും പവര്‍ബാങ്കായി അത്യാവശ്യത്തിനമാത്രമേ ഉപയോഗിക്കാനാവൂ എന്നൊരു പോരായ്മയുണ്ട്. വിലയും വ്യത്യസ്ത ഉപയോഗങ്ങള്‍ ഒത്തുചേര്‍ന്ന ഉത്പന്നവുമെന്ന നിലയില്‍ ഇതൊരു പോരായ്മയായി കാണാനാവില്ല. കറുപ്പ് നിറത്തിലുള്ള ഈ ഡിവൈസ് രാജ്യത്തെ എല്ലാ മുന്‍നിര റീട്ടെയില്‍ ഷോപ്പുകളിലും ലഭിക്കും. 1449 രൂപയാണ് എംആര്‍പി.