യര്‍ലെസ് ഓഡിയോ പിന്തുണ, എല്‍ഇഡി ടോര്‍ച്ച്, എഫ്എം റേഡിയോ, മൈക്രോ എസ്ഡി, പവര്‍ ബാങ്ക് എന്നിവയുള്ള ഓള്‍ ഇന്‍ വണ്‍ ഉത്പന്നം സെബ്രോണിക്‌സ് പുറത്തിറക്കി. 
 
ഇന്ത്യയിലെ മുന്‍നിര ഐടി പെരിഫെറല്‍ സ്ഥാപനമായ സെബ്രോണിക്‌സാണ് മള്‍ട്ടി ഫംഗ്ഷണല്‍ ഉത്പന്നമായ 'എസ്റ്റീം' വിപണിയില്‍ അവതരിപ്പിച്ചത്. ബ്ലൂടൂത്ത് സ്പീക്കര്‍, എല്‍ഇഡി ടോര്‍ച്ച്, എഫ്എം, മൈക്രോ എസ്ഡി, പവര്‍ ബാങ്ക് എന്നിവ ഒന്നിച്ച് വരുന്ന 6 ഇന്‍ 1 പവര്‍ ചാര്‍ജറാണ് ഈ ഉത്പന്നം.
 
ഈ 6 ഇന്‍ 1 ഉത്പന്നത്തില്‍ ഇനി പറയുന്നവ നിങ്ങള്ക്ക്  ചെയ്യാം
  • ഫോണ്‍ ചാര്‍ജ് ചെയ്യാം
  • എല്‍ഇഡി ടോര്‍ച്ചാക്കാം. 
  • റേഡിയോ കേള്‍ക്കാം
  • ബ്ലൂടൂത്ത് വഴിയും എസ്ഡി കാര്‍ഡ് വഴിയും പാട്ടുകേള്‍ക്കാം.
ഭാരം കുറഞ്ഞതും എളുപ്പത്തില്‍ കൊണ്ടുനടക്കാവുന്നതുമായ എസ്റ്റീം, ടോര്‍ച്ച് ലൈറ്റുപോലെ രൂപകല്‍പന ചെയ്തതാണ്. 
 
2000എംഎഎച്ച് ശേഷിയുള്ളതാണ് പവര്‍ബാങ്ക്. കറുപ്പ് നിറത്തിലുള്ള ഈ ഡിവൈസ് മുന്‍നിര റീട്ടെയില്‍ സ്റ്റോറുകളില്‍ ലഭിക്കും.