കൊച്ചി: സ്വര്‍ണ, വജ്ര വ്യാപാര രംഗത്ത് ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുള്ള ഏ. ഗീരി പൈ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ രണ്ടാമത്തെ ഷോറൂം പാലാരിവട്ടത്ത് തുറക്കുന്നു.

ആഗസ്ത്‌ 19ന് രാവിലെ പത്തു മണിക്ക് നടക്കുന്ന ഷോറൂം ഉദ്ഘാടനം മാനേജിംഗ് പാര്‍ട്ണര്‍ സച്ചിദാനന്ദ പൈയും ഷീലാ എസ്. പൈയും ചേര്‍ന്ന് നിര്‍വഹിക്കും.

നാലു നിലകളിലായി 16,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഷോറൂമില്‍ ഓരോ വിഭാഗത്തിനായും പ്രത്യേകം സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും മിഡില്‍ ഈസ്റ്റിലും യൂറോപ്പിലും ഷോറൂമുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ എറണാകുളത്ത് മാത്രമാണ് ഗീരി പൈയ്ക്ക് ഷോറൂമുകളുള്ളത്. 

140 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഏ. ഗീരി പൈ വ്യാപാരം ആരംഭിച്ചത് എറണാകുളം എം.ജി. റോഡിലുള്ള ഷോറൂമിലാണ്. ഇവിടെ എത്തുന്ന കസ്റ്റമേഴ്‌സിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്.

പാലാരിവട്ടത്തെ പുതിയ ഷോറൂമിന്റെ ആദ്യത്തെ നിലയില്‍ സ്വര്‍ണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും ആന്റിക് സ്വര്‍ണാഭരണങ്ങളുടെയും വിശാലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ആന്റിക് കളക്ഷനിലുള്ള ആഭരണങ്ങള്‍ ഓരോന്നും കാഴ്ച്ചയിലും ഡിസൈനിലും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്്. ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കുന്നതിനുള്ള സംവിധാനവും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. 

ആഭരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, ആഭരണങ്ങളുടെ പരിപാലനത്തിന് പ്രത്യേക സംവിധാനം, ഉപയോക്താക്കളുടെ സംശയനിവാരണത്തിനും പരാതി പരിഹാരത്തിനും മറ്റുമായി കസ്റ്റമര്‍ കെയര്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ജന്മനക്ഷത്ര കല്ലുകള്‍, ഭാഗ്യരത്‌നങ്ങള്‍ എന്നിവ ഏറ്റവും ശുദ്ധമായി ലഭിക്കുന്നതിനുള്ള സാങ്കേതികവിദ്യയും ഏ. ഗീരി പൈയ്ക്കുണ്ട്.