വെളിച്ചെണ്ണയില്‍ വറുത്ത 500 ഗ്രാം ആലത്തൂര്‍ ചിപ്‌സ്, 250 ഗ്രാം ശര്‍ക്കരവരട്ടി, 250 ഗ്രാം നാലാക്കി വറുത്തത്, 20 കാരന്തൂര്‍ പപ്പടം 20, 1.3 ലിറ്റര്‍ പായസമുണ്ടാക്കാവുന്ന 300 ഗ്രാം ഡബ്ള്‍ ഹോഴ്‌സ് ഇന്‍സ്റ്റന്റ് പാലടക്കിറ്റ് എന്നിവയുള്‍പ്പെട്ട 299 രൂപയുടെ ഓണക്കിറ്റ് ഡയഗണ്‍കാര്‍ട്ട് വിപണിയിലിറക്കി.

ഓഗസ്റ്റ് 26 രാത്രി 10 മണിക്ക് മുമ്പ് www.diaguncart.com-ലൂടെ ബുക്കു ചെയ്യുന്നവര്‍ക്ക് ഉത്രാടദിവസം വൈകീട്ട് 6 മണിക്ക് മുമ്പ് കേരളത്തിലെവിടെയും ഡെലിവറി നല്‍കുമെന്ന് ഡയഗണ്‍കാര്‍ട്ട് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍ പറഞ്ഞു. ആ സമയത്തിനുള്ളില്‍ ഡെലിവറി നടന്നില്ലെങ്കില്‍ പണം മടക്കി നല്‍കും. 3 രൂപ വിലയില്‍ മാസ്‌കും 250 രൂപയ്ക്ക് പിപിഇ കിറ്റും ഡോര്‍ ഡെലിവറി ചെയ്ത് കൊറോണ പ്രതിരോധ വിപണിയില്‍ തരംഗം സൃഷ്ടിച്ച ഇ-കോമേഴ്‌സ് പോര്‍ട്ടലാണ് ഡയഗണ്‍കാര്‍ട്ട്.